മലപ്പുറം: പൂക്കോട്ടൂര്‍ യുദ്ധത്തെക്കുറിച്ച് കാരണവന്‍മാര്‍ പറഞ്ഞ കാര്യങ്ങള്‍ ഓരോന്നായി ഓര്‍ത്തെടുത്ത് പഴമക്കാര്‍ പറഞ്ഞപ്പോള്‍ പുതിയ തലമുറയ്ക്ക് അതില്‍ പലതും അദ്ഭുതങ്ങളായിരുന്നു. പൂക്കോട്ടൂര്‍ യുദ്ധത്തിന്റെ 91-ാം വാര്‍ഷികത്തോടനുബന്ധിച്ച് ചേതന സാംസ്‌കാരികവേദി സംഘടിപ്പിച്ച 'പൂക്കോട്ടൂരിന്റെ ഇന്നലെകള്‍' എന്ന പരിപാടിയിലാണ് ചരിത്രം ഒരിക്കല്‍ക്കൂടി ഓര്‍മകളിലേക്ക് കടന്നുവന്നത്. പൂക്കോട്ടൂര്‍ യുദ്ധകാലത്തുണ്ടായിരുന്നവര്‍ ആരുമില്ലെങ്കിലും പിന്‍തലമുറയില്‍നിന്ന് കേട്ട അറിവുകളാണ് പങ്കെടുത്തവര്‍ വിവരിച്ചത്. 30ഓളം പേര്‍ സംഗമത്തില്‍ തങ്ങള്‍ക്കുള്ള അറിവുകള്‍ പങ്കുവെച്ചു. സംഗമം പി. ഉബൈദുള്ള എം.എല്‍.എ ഉദ്ഘാടനംചെയ്തു. പാമ്പാടി ബാലന്‍, സി.ടി. നൗഷാദ്, മുണ്ടന്‍ ഇസ്ഹാഖ്, അഫ്‌സല്‍ യു.പി എന്നിവര്‍ പ്രസംഗിച്ചു.
സംഗമത്തിന് ശേഷം സ്വാതന്ത്ര്യസമരത്തില്‍ പൂക്കോട്ടൂരിന്റെ പങ്കിനെക്കുറിച്ച് ചരിത്ര സെമിനാറും നടന്നു. പഞ്ചായത്ത് പ്രസിഡന്റ് പി.എ. സലാം ഉദ്ഘാടനംചെയ്തു. ഡോ. ഹുസൈന്‍ രണ്ടത്താണി, പ്രൊഫ.എ.പി. അബ്ദുള്‍വഹാബ്,സ്വാതന്ത്ര്യസമര സേനാനി ഓടക്കല്‍ മുഹമ്മദ്, അലവി കക്കാടന്‍, ശിഹാബ് പൂക്കോട്ടൂര്‍, ഫഹദ് സലീം, മന്‍സൂര്‍, ഷംസീര്‍ എന്നിവര്‍ സംസാരിച്ചു. ചേതന സാംസ്‌കാരിക വേദി സെക്രട്ടറി കെ. ഷാബിന്‍ അധ്യക്ഷനായിരുന്നു. തുടര്‍ന്ന് ഹസീം ചെമ്പ്ര സംവിധാനംചെയ്ത വാഗണ്‍ട്രാജഡിയെക്കുറിച്ചുള്ള ഡോക്യുമെന്ററി പ്രദര്‍ശനവും നടന്നു.

Post a Comment