കോട്ടയ്ക്കല്‍: പാഠ്യപദ്ധതി കാര്യക്ഷമമാക്കുന്നതിനായി ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാനത്ത് അധ്യാപകരുടെ വര്‍ക്കിങ് ഗ്രൂപ്പുകള്‍ക്ക് രൂപംനല്‍കുന്നു.
സംസ്ഥാനത്തെ തിരഞ്ഞെടുത്ത 2000 അധ്യാപകര്‍ക്ക് പരിഷത്തിന്റെ നേതൃത്വത്തില്‍ ഇതിനായി പരിശീലനം നല്‍കും. ജില്ലാ അടിസ്ഥാനത്തില്‍ 14 വര്‍ക്കിങ് ഗ്രൂപ്പുകളാണ് രൂപവത്കരിക്കുക. ശരാശരി 200 അധ്യാപകര്‍ ഓരോ ഗ്രൂപ്പിലും ഉള്‍പ്പെടും. വിദ്യാര്‍ഥികളില്‍ ശാസ്ത്രാവബോധവും പരിസ്ഥിതി വിചാരവും വര്‍ധിപ്പിക്കുന്നതിനായി ഇതോടൊപ്പം മറ്റ് പദ്ധതികള്‍ക്കും പരിഷത്ത് രൂപംനല്‍കുന്നുണ്ട്. സപ്തംബറില്‍ എല്ലാ ജില്ലകളിലും വിദ്യാഭ്യാസ പഠനക്യാമ്പുകള്‍ സംഘടിപ്പിക്കും.
കോട്ടയ്ക്കലില്‍ അധ്യാപകര്‍ക്കും വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ക്കുമായി സംഘടിപ്പിച്ച ദ്വിദിന സംസ്ഥാന വിദ്യാഭ്യാസ പഠനക്യാമ്പ് ഞായറാഴ്ച സമാപിച്ചു.
'വിദ്യാഭ്യാസ സിദ്ധാന്തങ്ങള്‍' എന്ന വിഷയത്തില്‍ എസ്.സി.ഇ.ആര്‍.ടി മുന്‍ ഡയറക്ടര്‍ എം.എ. ഖാദറും 'വിദ്യാഭ്യാസ സിദ്ധാന്തങ്ങളുടെ ഫിലോസഫി' എന്ന വിഷയത്തില്‍ കണ്ണൂര്‍ ഡയറ്റ് അധ്യാപകന്‍ പി.വി. പുരുഷോത്തമനും പ്രഭാഷണം നടത്തി.
എജ്യൂക്കേഷണല്‍ റിസര്‍ച്ച് യൂണിറ്റ് ചെയര്‍മാന്‍ എം. ശങ്കരന്‍ അധ്യക്ഷനായി. ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ലാസെക്രട്ടറി സജി ജേക്കബ്, പി. ദിവാകരന്‍ എന്നിവര്‍ സംസാരിച്ചു.

Post a Comment