Top Ad unit 728 × 90Top Ad unit 728 × 90Top Ad unit 728 × 90Top Ad unit 728 × 90Top Ad unit 728 × 90Top Ad unit 728 × 90Top Ad unit 728 × 90Top Ad unit 728 × 90Top Ad unit 728 × 90Top Ad unit 728 × 90Top Ad unit 728 × 90Top Ad unit 728 × 90Top Ad unit 728 × 90Top Ad unit 728 × 90Top
അരീക്കോട്: പത്തനാപുരത്തെ അരിമ്പ്രക്കുത്ത് വനഭൂമിയിലെ കൊടുമ്പുഴ ഫോറസ്റ്റ്‌സ്റ്റേഷനില്‍ ഞായറാഴ്ച അപൂര്‍വ അതിഥിയായി പറക്കും അണ്ണാനെത്തി. താനൂരിലെ വട്ടക്കിണറിനടുത്ത കാളാട്ടെ ഒരു പീടികമുറിയില്‍നിന്ന് നാട്ടുകാരാണ് പറക്കും അണ്ണാനെ പിടികൂടിയത്. കൊടുമ്പുഴ ഫോറസ്റ്റ് ഡെപ്യൂട്ടി റെയ്ഞ്ചര്‍ ടി.പി. മുഹമ്മദിന്റെ നേതൃത്വത്തിലുള്ള സംഘമെത്തി അണ്ണാനെ ഫോറസ്റ്റ് സ്റ്റേഷനിലേക്ക് മാറ്റി. മുഖ്യമായും രാത്രി ഇരതേടിയിറങ്ങുന്ന പറക്കും അണ്ണാന്‍ മിശ്രഭുക്കാണ്. അണ്ണാന്റെ മുഖത്തിനോട് സാദൃശ്യവും പറക്കാനുള്ള കഴിവും കാരണമാകാം പറക്കും അണ്ണാന്‍ എന്ന പേര് വന്നത്. ഇതിന് 100 മീറ്റര്‍ ദൂരംവരെ പറക്കാന്‍ കഴിയും.
Post a Comment