0
പൊന്നാനി: കേവലം ബിരുദധാരികളെ സൃഷ്ടിക്കുന്ന കേന്ദ്രങ്ങള്‍ എന്നതിലുപരി സംസ്‌കാരസമ്പന്നരായ സമൂഹത്തെ സൃഷ്ടിച്ചെടുക്കുന്ന കേന്ദ്രങ്ങളായി കോളേജ് കാമ്പസുകള്‍ മാറണമെന്ന് അബ്ദുസ്സമദ് സമദാനി എം.എല്‍.എ പറഞ്ഞു. പൊന്നാനി എം.ഇ.എസ് കോളേജ് അലുംനി അസോസിയേഷന്‍ (മെസ്‌പോ) അബുദാബി ഏര്‍പ്പെടുത്തിയ പ്രൊഫ. എ.വി. മൊയ്തീന്‍കുട്ടി മെമ്മോറിയല്‍ ആജീവനാന്ത 'മെസ്‌പോ' സ്‌കോളര്‍ഷിപ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പ്രൊഫ. വി.കെ. ബേബി അധ്യക്ഷതവഹിച്ചു. മാനേജ്‌മെന്റ് കമ്മിറ്റി സെക്രട്ടറി പ്രൊഫ. കടവനാട് മുഹമ്മദ്, എ.വി. അബൂബക്കര്‍, പ്രൊഫ. സി.ടി. അബൂബക്കര്‍, നൗഷാദ് യൂസഫ്, ഇ.കെ. ഖലീല്‍, മുഹമ്മദ്‌കോയ, വി. അബ്ദുറഹ്മാന്‍കുട്ടി, ഹാരിസ് എന്നിവര്‍ പ്രസംഗിച്ചു.

Post a Comment

 
Top