0
കുറ്റിപ്പുറം: സംസ്ഥാന സര്‍ക്കാരിന്റെയും ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെയും ആഭിമുഖ്യത്തില്‍ നടത്തുന്ന ഓണാഘോഷ പരിപാടി 'നിലാവ് 2012' കുറ്റിപ്പുറം നിളയോരം പാര്‍ക്കില്‍ തുടങ്ങി. കുട്ടികളുടെ ചിത്രരചനാമത്സരത്തോടെയാണ് പരിപാടികള്‍ തുടങ്ങിയത്. ഔപചാരിക ഉദ്ഘാടനം എം.പി. അബ്ദുസമദ് സമദാനി എം.എല്‍.എ നിര്‍വഹിച്ചു.

കുറ്റിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് ടി.പി. വേലായുധന്‍ അധ്യക്ഷത വഹിച്ചു. കെ.എം. ഗഫൂര്‍, കെ.പി. സുരേന്ദ്രന്‍, രമണി മണികണ്ഠന്‍, കെ.എം. കുമാരി, ടി.വി. അബ്ദുള്ളക്കുട്ടി, പരപ്പാര സിദ്ദീഖ്, മഠത്തില്‍ ശ്രീകുമാര്‍, സി.കെ. ജയകുമാര്‍, ഗിരിജ വത്സരാജ്, സി.എം. മുത്തുണ്ണി, എ.എം. മണികണ്ഠന്‍, സിദ്ദീഖ്, രാജ്‌മോഹന്‍, മോനുട്ടി പൊയിലിശ്ശേരി, അഡ്വ. കെ.കെ. ഷിജോഷ്, എ.എം. ഷൈജു എന്നിവര്‍ പ്രസംഗിച്ചു.

Post a Comment

 
Top