പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണ നിയോജക മണ്ഡലത്തിലെ പൊതുജന സമ്പര്‍ക്കപരിപാടിയില്‍ ലഭിക്കുന്ന പരാതികള്‍ക്ക് മൂന്നുമാസത്തിനകം പരിഹാരം കാണുമെന്ന് മന്ത്രി മഞ്ഞളാംകുഴി അലി പറഞ്ഞു. പുലാമന്തോള്‍ പഞ്ചായത്തിലെ ജനസമ്പര്‍ക്കപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പെരിന്തല്‍മണ്ണയെ ഹൈടെക് സിറ്റിയാക്കുന്നതിനുള്ള ശ്രമങ്ങളാണ് സര്‍ക്കാര്‍ നടത്തിവരുന്നത്. ഇത് ലക്ഷ്യത്തിലെത്തിക്കാന്‍ മറ്റ് ഏജന്‍സികളുടെ സഹകരണംകൂടി ആവശ്യമാണ്.ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷം പെരിന്തല്‍മണ്ണ മണ്ഡലത്തില്‍ മാത്രം 150 കോടി രൂപയുടെ വികസനപ്രവര്‍ത്തനങ്ങളാണ് നടത്തിയിട്ടുള്ളത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്ന് പുലാമന്തോള്‍ പഞ്ചായത്തില്‍ മാത്രം 6.41 ലക്ഷം രൂപയുടെ സഹായം ലഭ്യമാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ആകെ 176 പരാതികളാണ് ലഭിച്ചത്. ചികിത്സാ സഹായം സംബന്ധിച്ച അപേക്ഷകളും റേഷന്‍കാര്‍ഡ് ബി. പി.എല്‍ ആക്കുന്നതിനുള്ള അപേക്ഷകളുമാണ് ഏറെയും ലഭിച്ചത്. പുലാമന്തോള്‍ പഞ്ചായത്ത് പ്രസിഡന്റ് എം. കെ. റഫീഖ ഉദ്ഘാടനംചെയ്തു. വൈസ് പ്രസിഡന്റ് അബൂബക്കര്‍ അധ്യക്ഷതവഹിച്ചു. പഞ്ചായത്ത് സെക്രട്ടറി സിദ്ദീഖ്, സ്ഥിരംസമിതി അധ്യക്ഷന്‍ ഹൈദ്രോസ് ഹാജി, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു

Post a Comment