0
തേഞ്ഞിപ്പലം: മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി സമൂഹത്തില്‍ വലിയ മാറ്റം ഉണ്ടാക്കിയെന്ന് മന്ത്രി അനില്‍കുമാര്‍ പറഞ്ഞു.

തേഞ്ഞിപ്പലം പഞ്ചായത്തില്‍ തൊഴിലുറപ്പ് പദ്ധതിയില്‍ നൂറ് ദിവസം പൂര്‍ത്തിയാക്കിയവരെ ആദരിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തകര്‍ന്നുകൊണ്ടിരിക്കുന്ന കുളങ്ങളുടെ സംരക്ഷണം തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കുമെന്നും മന്ത്രി പറഞ്ഞു.

അഡ്വ. കെ.എന്‍.എ. ഖാദര്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. തേഞ്ഞിപ്പലം പഞ്ചായത്ത് പ്രസിഡന്റ് കള്ളിയില്‍ ഫിറോസ്, നസീമ മേടപ്പില്‍, മുല്ലശ്ശേരി സുശീല, കല്ല്യാണി രാമചന്ദ്രന്‍, പി. മുഹമ്മദ്കുട്ടി, പി. ഖദീജ, ടി.പി. മുഹമ്മദ് ഉസ്മാന്‍, പി. ആയിഷബീവി, സി. പരമേശ്വരന്‍, പി. അപ്പുക്കുട്ടന്‍, പി.എം. മൊയ്തീന്‍കോയ ഹാജി, എ. രാഘവന്‍നായര്‍, പി.കെ. പ്രദീപ്‌മേനോന്‍, വി.പി. സദാനന്ദന്‍, വാസുദേവന്‍ പാക്കയില്‍, അന്‍വര്‍ സാലിഹ്, എം. വിജയന്‍, മൈമൂന എന്നിവര്‍ പ്രസംഗിച്ചു.

തൊഴിലുറപ്പ് പദ്ധതിയില്‍ നൂറ് ദിവസം പൂര്‍ത്തിയാക്കിയവര്‍ക്കുള്ള ധനസഹായവും ഓണക്കോടി വിതരണവും മന്ത്രി നിര്‍വഹിച്ചു. 75 ദിവസം പൂര്‍ത്തിയാക്കിയവര്‍ക്കുള്ള ഓണക്കോടി അഡ്വ. കെ.എന്‍.എ. ഖാദര്‍ എം.എല്‍.എ വിതരണം ചെയ്തു. തൊഴിലുറപ്പ് പദ്ധതിയിലെ ഏറ്റവും പ്രായമുള്ള തൊഴിലാളിയെ തേഞ്ഞിപ്പലം പഞ്ചായത്ത് പ്രസിഡന്റ് കള്ളിയില്‍ ഫിറോസ് ആദരിച്ചു. പഞ്ചായത്ത് സംഘടിപ്പിച്ച പൂക്കളമത്സരത്തില്‍ 12-ാം വാര്‍ഡ് ഒന്നാംസ്ഥാനം നേടി. ഒമ്പതാം വാര്‍ഡിന് രണ്ടാം സ്ഥാനവും 14-ാം വാര്‍ഡിന് മൂന്നാം സ്ഥാനവും ലഭിച്ചു.

പൂക്കളമത്സര വിജയികള്‍ക്ക് മന്ത്രി എവര്‍ റോളിങ് ട്രോഫിയും കാഷ് അവാര്‍ഡുകളും നല്‍കി.

Post a Comment

 
Top