0
കോട്ടയ്ക്കല്‍: ഓണം സ്‌പെഷല്‍ ഡ്രൈവിനോടനുബന്ധിച്ച് കഴിഞ്ഞദിവസങ്ങളില്‍ എകൈ്‌സസ് വകുപ്പധികൃതര്‍ ജില്ലയില്‍ നടത്തിയ വ്യാപക പരിശോധനകളില്‍ നൂറുകണക്കിന് ലിറ്റര്‍ ചാരായവും വാഷും കഞ്ചാവും പിടികൂടി.

തിരൂര്‍, മഞ്ചേരി, നിലമ്പൂര്‍ റേഞ്ചുകളിലാണ് വ്യാപകമായി ലഹരിവസ്തുക്കള്‍ പിടികൂടിയത്.

ജില്ലയില്‍ നടത്തിയ 790 റെയ്ഡുകളിലായി 1816 ലിറ്റര്‍ വാഷ്, 35.400 ലിറ്റര്‍ ചാരായം, 531.345 ലിറ്റര്‍ വിദേശമദ്യം, 22.100 ലിറ്റര്‍ ബിയര്‍, 1.160 കിലോഗ്രാം കഞ്ചാവ് എന്നിവയാണ് ഇതുവരെ പിടികൂടിയത്.

വാഷും ചാരായവും വില്‍പ്പന നടത്തിയ 101 പേരെയും കഞ്ചാവ് വില്‍പ്പന നടത്തിയ 10 പേരെയും കസ്റ്റഡിയില്‍ എടുത്തു. മദ്യവും വാഷും കടത്താനുപയോഗിച്ച നാല് വാഹനങ്ങളും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

തിരൂര്‍ റേഞ്ചില്‍നിന്ന് ഒരു ടി.വി.എസ് സ്‌കൂട്ടര്‍, മഞ്ചേരി സര്‍ക്കിളില്‍നിന്ന് ഒരു ഓട്ടോറിക്ഷ, രണ്ട് ബൈക്കുകള്‍ എന്നിവയാണ് പിടിച്ചെടുത്തത്. ചില പ്രതികളെ ഇനിയും പിടികിട്ടാനുണ്ട്.

നിലമ്പൂര്‍ ഉള്‍പ്പെട്ട മലയോരമേഖലകളിലാണ് ചാരായ വില്‍പ്പനയും നിര്‍മ്മാണവും വ്യാപകമായുള്ളത്. വരും ദിവസങ്ങളില്‍ പരിശോധനകള്‍ കൂടുതല്‍ കര്‍ശനമാക്കുമെന്ന് എകൈ്‌സസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി.കെ. അഷറഫ് അറിയിച്ചു.

Post a Comment

 
Top