0
പൊന്നാനി: പൊന്നാനി താലൂക്ക് ടൂറിസം വാരാഘോഷകമ്മിറ്റി സംഘടിപ്പിക്കുന്ന ഓണാഘോഷം 2012 ആഗസ്ത് 27മുതല്‍ 30വരെ നടക്കും. 27ന് യാസ്‌പോ ക്ലബ്ബ് പൊറൂക്കര സംഘടിപ്പിക്കുന്ന ക്രോസ്‌കണ്‍ട്രി, ഉച്ചയ്ക്കുശേഷം രണ്ടുമണിക്ക് എടപ്പാളില്‍നിന്നാരംഭിച്ച് പൊന്നാനി എ.വി ഹൈസ്‌കൂളിനടുത്ത് സമാപിക്കും. അന്നുതന്നെ സ്‌പോര്‍ട്‌സ് അക്കാദമി സംഘടിപ്പിക്കുന്ന കബഡി മത്സരം പൊന്നാനി എ.വി ഹൈസ്‌കൂളില്‍ നടക്കും. 28ന് എ.വി ഹൈസ്‌കൂളില്‍ കലാമത്സരങ്ങള്‍. 30ന് രാവിലെ 10 മണിക്ക് തറക്കല്‍ വിക്ടറി ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ എടപ്പാള്‍ ചാത്തന്‍കുളത്തില്‍ നീന്തല്‍മത്സരം നടക്കും. അന്നുതന്നെ ഉച്ചയ്ക്ക് രണ്ടുമണിക്ക് ബിയ്യംകായലില്‍ വള്ളംകളി മത്സരം നടക്കും.

രണ്ടുമണിക്ക് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സുഹറ മമ്പാട് ജലഘോഷയാത്ര ഫ്‌ളാഗ്ഓഫ് ചെയ്യും. മന്ത്രി എ.പി. അനില്‍കുമാര്‍ വള്ളംകളിമത്സരം ഉദ്ഘാടനംചെയ്യും.

Post a Comment

 
Top