0


എടപ്പാള്‍: വികൃതമായി ചിത്രീകരിക്കേണ്ട ഹാസ്യ കഥാപാത്രമല്ല മഹാബലിയെന്ന് മാര്‍ഗദര്‍ശക് മണ്ഡല്‍ സംസ്ഥാന കാര്യദര്‍ശി സ്വാമി പ്രശാന്താനന്ദ സരസ്വതി പറഞ്ഞു. വള്ളത്തോള്‍ വിദ്യാപീഠത്തില്‍ സ്വധര്‍മ സേവാസമിതി സംഘടിപ്പിച്ച വാമനജയന്തി ആഘോഷം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.

പി.വി. വാസുദേവന്‍ അധ്യക്ഷത വഹിച്ചു. ബിനേഷ് ശ്രീധര്‍, മോഹന്‍ ആലങ്കോട്, ക്ഷേത്രസംരക്ഷണസമിതി സംസ്ഥാന ഉപാധ്യക്ഷന്‍ പ്രൊഫ. കെ. അരവിന്ദാക്ഷന്‍, പി.വി. പ്രജീഷ് എന്നിവര്‍ പ്രസംഗിച്ചു. നിര്‍ധനര്‍ക്കുള്ള ഓണക്കിറ്റ് വിതരണം സാമൂഹിക സമരസതാമഞ്ച് വിഭാഗം സെക്രട്ടറി സി.ജി. ബാലകൃഷ്ണന്‍ നിര്‍വഹിച്ചു.

Post a Comment

 
Top