0
പൊന്നാനി: പൊന്നാനി എം.ഐ ഗേള്‍സ് ഹൈസ്‌കൂളിലെ റെഡ്‌ക്രോസ് യൂണിറ്റ് പ്രവര്‍ത്തകരായ വിദ്യാര്‍ഥിനികള്‍ തവനൂര്‍ വൃദ്ധസദനത്തിലെ അന്തേവാസികളോടൊത്ത് ഓണം ആഘോഷിക്കാനെത്തി. ഓണപ്പാട്ടുകള്‍ പാടിക്കേള്‍പ്പിച്ചും ഓണക്കഥകള്‍ പറഞ്ഞുകൊടുത്തും അന്തേവാസികള്‍ കുട്ടികള്‍ക്കൊപ്പം കൂടി. അധ്യാപകരായ എന്‍.വി. നൗഫല്‍, ഹസ്സന്‍കോയ, സുള്‍ഫിക്കര്‍, റംല തുടങ്ങിയവരോടൊപ്പമാണ് കുട്ടികള്‍ തവനൂരിലെ വൃദ്ധസദനത്തിലെത്തിയത്.

Post a Comment

 
Top