കരുവാരകുണ്ട്: മലയോര മേഖലയുടെ സര്‍വ്വതോന്മുഖമായ വികസനത്തില്‍ കുടിയേറ്റ കര്‍ഷകരുടെ പങ്ക് വളരെ വലുതാണെന്ന് വൈദ്യുതി വകുപ്പുമന്ത്രി ആര്യാടന്‍ മുഹമ്മദ് പറഞ്ഞു. സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ വിശുദ്ധ കൂദാശയോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനം ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മലബാര്‍ മെത്രാപ്പൊലീത്ത ഡോ. സക്കറിയ മാര്‍തെയോഫിലോസ് അധ്യക്ഷത വഹിച്ചു.
കാതോലിക്കേറ്റ് പുനഃശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ഷാര്‍ജ ഇടവക നിര്‍മ്മിച്ചുനല്‍കിയ ഭവനങ്ങളുടെ താക്കോല്‍ദാനം ടൂറിസം മന്ത്രി എ.പി.അനില്‍കുമാര്‍ നിര്‍വഹിച്ചു. കൂദാശ സപ്ലിമെന്റ് കണ്ടനാട് മെത്രാപ്പൊലീത്ത ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് പ്രകാശനം ചെയ്തു.
ഗുഡ് സമരിറ്റിന്‍ ഫണ്ട് ഉദ്ഘാടനം ചെന്നെ മെത്രോപ്പൊലീത്ത ഡോ. യൂഹാനോന്‍ മാര്‍ദീയസ് കോറോസ് നിര്‍വഹിച്ചു. ഇടവകയിലെ മുതിര്‍ന്ന അംഗങ്ങളെ സുല്‍ത്താന്‍ ബത്തേരി മെത്രാപ്പോലീത്ത ഡോ. എബ്രഹാം മാര്‍ എഫിപ്പാനിയോസ് ആദരിച്ചു.
അഡ്വ. എം. ഉമ്മര്‍ എം.എല്‍എ, മാത്യൂസ് വാഴക്കൂട്ടത്തില്‍, ഫാ.എബ്രഹാം ജോണ്‍, ഫാ. സി.ടി. കുര്യാക്കോസ്, പി.ഒ.ഫിലിപ്പ്, വി.എസ്.സജി, ടി.ജെ.വര്‍ഗീസ്, ഫാദര്‍ മാത്യൂസ് വട്ടിയാനിക്കല്‍, പി.കെ.വര്‍ഗീസ് പാറയ്ക്കല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ഉച്ചയ്ക്ക് സ്‌നേഹവിരുന്ന് നടന്നു. പരിപാടി ഞായറാഴ്ച സമാപിക്കും.

Post a Comment