
മലപ്പുറം: ഡി.ടി.പി.സി ഓണാഘോഷത്തിന്റെ ഭാഗമായി ഞായറാഴ്ച കോട്ടക്കുന്നില്‍ കുട്ടികള്‍ക്കായി മ്യൂസിക്‌ചെയറും സ്ത്രീകള്‍ക്കായി വിഷപ്പന്ത് മത്സരവും നടത്തി. മ്യൂസിക്‌ചെയര്‍ മത്സരത്തില്‍ കൊളപ്പുറം സ്വദേശി സിറാജുദ്ദീന്‍ ഒന്നാംസ്ഥാനവും കെ.ടി. ഇസ്മയില്‍ രണ്ടാംസ്ഥാനവും നേടി. വിഷപ്പന്ത് മത്സരത്തില്‍ റിഫ റസാഖ് പുതിയങ്ങാടി ഒന്നാംസ്ഥാനവും മുന്‍ഷിജ വൈലത്തൂര്‍ രണ്ടാംസ്ഥാനവും നേടി.
തിങ്കളാഴ്ച രാവിലെ 10ന് കോട്ടക്കുന്ന് ഡി.ടി.പി.സി ഹാളില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ചിത്രരചനാ മത്സരം നടക്കും. വൈകീട്ട് മൂന്നിന് ഇവിടെ മൈലാഞ്ചിയിടല്‍ മത്സരവും നടക്കും. 27ന് നാടന്‍പാട്ടും 28ന് ഡി.ടി.പി.സി ഹാളില്‍ റഫീഖ് യൂസഫ് നയിക്കുന്ന ഗസല്‍ സന്ധ്യയും ടൗണ്‍ഹാളില്‍ ഗുരുവായൂര്‍ ബന്ധുരയുടെ 'നേരറിവിന്റെ പാതിരാക്കോടതി' എന്ന നാടകവും അരങ്ങേറും. 29ന് യുവഗായകര്‍ നയിക്കുന്ന ഗാനമേളയോടെ ഓണാഘോഷം സമാപിക്കും.
Post a Comment