കുറ്റിപ്പുറം: പഞ്ചായത്ത് ബങ്കിലെ കച്ചവടം ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് കച്ചവടക്കാരനും ബങ്കുടമയും തമ്മില്‍ സംഘര്‍ഷം. കുറ്റിപ്പുറം റെയില്‍വെ സ്റ്റേഷന്‍ റോഡില്‍ ചൊവ്വാഴ്ച ഉച്ചയ്ക്കാണ് സംഭവം. പഞ്ചായത്ത് ബങ്കിലെ കൂള്‍ബാര്‍-സ്റ്റേഷനറിക്കടയിലാണ് സംഘര്‍ഷമുണ്ടായത്. ബങ്കിന്റെ യഥാര്‍ഥ ഉടമ കച്ചവടം നടത്തുന്നയാളോട് ഒഴിഞ്ഞുതരാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, കടയുടമ തയ്യാറായിരുന്നില്ല. ചൊവ്വാഴ്ച ബങ്കുടമയും ഏതാനും ആളുകളും കടയിലെത്തി ബങ്ക് വിട്ടുനല്‍കണമെന്നാവശ്യപ്പെട്ടെങ്കിലും കടയുടമ വഴങ്ങിയില്ല. തുടര്‍ന്ന് സംഘര്‍ഷം ഉടലെടുക്കുകയായിരുന്നു. നാട്ടുകാര്‍ ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. പോലീസ് സ്ഥലത്തെത്തി ബങ്കുടമയും കൂട്ടരുമെത്തിയ വാഹനം കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

കടയില്‍ക്കയറി തന്നെ ആക്രമിക്കാന്‍ ശ്രമിച്ചുവെന്ന കടയുടമയുടെ പരാതിയില്‍ 12 ഓളം പേര്‍ക്കെതിരെ കുറ്റിപ്പുറം പോലീസ് കേസെടുത്തിട്ടുണ്ട്.
 
Top