വളാഞ്ചേരി: 2010ല്‍ ആരോഗ്യമന്ത്രിയുടെ ക്ഷേമനിധി ഫണ്ടില്‍നിന്ന് അയച്ച തുക മേല്‍വിലാസക്കാര്‍ക്ക് കിട്ടിയില്ല. ഇരിമ്പിളിയം ഗ്രാമപ്പഞ്ചായത്തിലെ വെണ്ടല്ലൂര്‍ പ്രദേശവാസികള്‍ക്കാണ് തുക ലഭിക്കാത്തത്. ആരാഗ്യവകുപ്പ് ഡയറക്ടറുടെ നടപടിക്രമം ഉത്തരവ് നമ്പര്‍ എം.എച്ച്. 2-700000/10/ആ.വ.ഡ തിയ്യതി 04.11.2010 പ്രകാരം മന്ത്രിയുടെ ക്ഷേമനിധിയില്‍ നിന്ന് എഴുപത് പേര്‍ക്ക് മൊത്തം ഒരു ലക്ഷത്തി നാല്പതിനായിരം രൂപയാണ് ചികിത്സാ ധനസഹായമായി അനുവദിച്ചത്.
ഇതനുസരിച്ച് വെണ്ടല്ലൂര്‍ മാപ്പിളപ്പറമ്പില്‍ വള്ളി, മഠത്തില്‍പ്പടി അനില്‍കുമാര്‍, കട്ടച്ചിറ വീട്ടില്‍ നഫീസ, മണ്ടമ്പറമ്പില്‍ പത്മനാഭന്‍, മാമ്പറ്റ പുണ്ടാട്ടില്‍ ഫൗസിയ, അരക്കേപ്പറമ്പില്‍ ആര്‍ച്ച, മണ്ടംതടത്തില്‍ കോതമ്മ, മഞ്ചേരി വെളുത്തേടത്ത് ദീപം നിവാസില്‍ കുട്ടിനാരായണന്‍, കൊടലൊടി പറമ്പില്‍ കണക്കറായി, കോട്ടയില്‍ അച്ചുതന്‍, മാതൊടിയില്‍ നഫീസ, അവിത്തിക്കാട്ടുകുഴി മാധവി, കന്നൊടിത്തൊടി പ്രസന്ന, ഇല്ലത്തുപടി ലസിത, ഇല്ലത്തുപടി സന്തോഷ് തുടങ്ങിയവര്‍ക്കാണ് പണം കിട്ടാത്തത്. രണ്ടായിരം രൂപ വീതമാണ് ധനസഹായം. തുക ലഭിക്കാത്തതുമായി ബന്ധപ്പെട്ട് അവകാശികള്‍ നിയമനടപടിക്ക് ഒരുങ്ങുകയാണ്.