വളാഞ്ചേരി: തിരുവേഗപ്പുറ മഹാക്ഷേത്രത്തിലെ അഷ്ടമിവിളക്ക് ഉത്സവം വ്യാഴാഴ്ച വൈകീട്ട് നടക്കും. വാഴക്കുന്നം വാസുദേവന്‍ നമ്പൂതിരി സ്മാരക ദ്വാദശാഹ ഭാഗവതസത്രത്തിന്റെ സമാപനവും വ്യാഴാഴ്ച നടക്കും.

രാവിലെ കുറുവല്ലൂര്‍ ഹരി നമ്പൂതിരിയും മിഥുനപ്പിള്ളി വാസുദേവന്‍ നമ്പൂതിരിയും പ്രഭാഷണം നടത്തും. തോട്ടം ശ്യാമന്‍ നമ്പൂതിരിയാണ് യജ്ഞാചാര്യന്‍. ഉച്ചയ്ക്ക് സത്രസമാപനത്തിന്റെ ഭാഗമായി വാദ്യഘോഷത്തോടെ അവഭൃതസ്‌നാനം നടക്കും. വൈകീട്ട് ആറിന് ദീപാരാധനയോടുകൂടി നിറദീപ സമര്‍പ്പണം, മഹാദേവന് നെയ്യഭിഷേകം, 7.30ന് വിശേഷാല്‍ സര്‍വൈശ്വര്യപൂജ എന്നിവയുണ്ടാകും.
 
Top