വേങ്ങര: പഠനരംഗം മെച്ചപ്പെടുത്താന്‍ ആധുനിക സാങ്കേതികവിദ്യകള്‍ പ്രയോജനപ്പെടുത്തണമെന്ന് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഊരകം എം.യു. സ്‌കൂളില്‍ സ്ഥാപിച്ച സൗണ്ട് സിസ്റ്റത്തിന്റെയും ഓഡിയോ ക്ലബിന്റെയും ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. പി.ടി.എ പ്രസിഡന്റ് ഒ.കെ. അബ്ദുല്‍ ലത്തീഫ് അധ്യക്ഷതവഹിച്ചചടങ്ങില്‍ കെ. അബ്ദുല്‍ റഷീദ്, എം.കെ. മുഹമ്മദ്, ഫാരിസ്, കെ.കെ. സയ്യിദ് മുഹമ്മദ്‌കോയ തങ്ങള്‍, ഇ.പി. അബ്ദുല്‍ മുനീര്‍ എന്നിവര്‍ പ്രസംഗിച്ചു.
 
Top