എടക്കര: ക്രിസ്മസ് ആഘോഷങ്ങള്‍ക്കായി പള്ളികള്‍ ഒരുങ്ങി. ക്രിസ്മസ് കരോളുകള്‍ തിങ്കളാഴ്ച സമാപിക്കും. പുല്‍ക്കൂടും ക്രിസ്മസ് ട്രീയും പള്ളികളില്‍ നിര്‍മിച്ചിട്ടുണ്ട്. തിങ്കളാഴ്ച വൈകീട്ട് ആറുമണിയോടെ പള്ളികളില്‍ ക്രിസ്മസ് ചടങ്ങുകള്‍ തുടങ്ങും.

നാരോക്കാവ് സെന്റ്‌പോള്‍സ് മലങ്കര കത്തോലിക്കാ പള്ളിയില്‍ തിങ്കളാഴ്ച വൈകീട്ട് ആറുമണിക്കും മുപ്പിനി സെന്റ്‌ജോര്‍ജ് മലങ്കര പള്ളിയില്‍ വൈകീട്ട് 7.30നും ചടങ്ങുകള്‍ തുടങ്ങും. കരുനെച്ചി ലിറ്റില്‍ഫ്‌ളവര്‍ മലങ്കര പള്ളിയില്‍ വൈകീട്ട് ഏഴിനും മൈലാടംപൊട്ടി സെന്റ്‌ജോര്‍ജ് പള്ളിയില്‍ രാത്രി 10.30നും പാലാങ്കര സെന്റ്‌മേരീസ് മലങ്കര പള്ളിയില്‍ വൈകീട്ട് ഏഴിനും മൂത്തേടം സെന്റ്‌മേരീസ് മലങ്കര കത്തോലിക്ക പള്ളിയില്‍ രാത്രി ഒമ്പതിനും ചടങ്ങുകള്‍ തുടങ്ങും. ചുങ്കത്തറ സെന്റ്‌മേരീസ് പള്ളിയില്‍ വൈകീട്ട് ആറുമണിക്കും മാമാങ്കര സെന്റ്‌മേരീസ് പള്ളിയില്‍ രാത്രി ഒമ്പതിനും കൈപ്പിനി സെന്റ്‌തോമസ് മലങ്കരപള്ളിയില്‍ രാത്രി ഒമ്പതുമണിക്കും ഭൂദാനം സെന്റ്‌ജോര്‍ജ് പള്ളിയില്‍ വൈകീട്ട് 6.30നും പാതാര്‍ സെന്റ്‌ജോര്‍ജ് മലങ്കര പള്ളിയില്‍ രാത്രി 9.30നും ചടങ്ങുകള്‍ തുടങ്ങും.

മുണ്ടേരി സെന്റ്‌മേരീസ് യാക്കോബായ പള്ളിയിലും പാലുണ്ട സെന്റ്‌മേരീസ് യാക്കോബായ പള്ളിയിലും എരുമമുണ്ട സെന്റ്‌തോമസ് യാക്കോബായ പള്ളിയിലും വൈകീട്ട് ഏഴുമണിക്ക് ചടങ്ങുകള്‍ തുടങ്ങും. മണിമൂളി ക്രിസ്തുരാജ് ഫൊറോന പള്ളി, മുണ്ടേരി സെന്റ്‌ജോര്‍ജ് കത്തോലിക്ക പള്ളി, നരിവാലമുണ്ട സെന്റ്‌ജോസഫ് കത്തോലിക്കപള്ളി, പാലേമാട് സെന്റ്‌തോമസ് പള്ളി, പാതിരിപ്പാടം സെന്റ്‌മേരീസ് കത്തോലിക്ക പള്ളി, തലഞ്ഞി സെന്റ്‌മേരീസ് കത്തോലിക്കപള്ളി എന്നിവിടങ്ങളില്‍ തിങ്കളാഴ്ച രാത്രി 11.45ന് ചടങ്ങുകള്‍ തുടങ്ങും.

പെരുങ്കുളം മാര്‍ ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് പള്ളി, ചുങ്കത്തറ സെന്റ്‌ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളി, എടക്കര സെന്റ്‌മേരീസ് ഓര്‍ത്തഡോക്‌സ് പള്ളി, മലച്ചി സെന്റ്‌ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളി, വടപുറം സെന്റ്‌ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളി, മാമാങ്കര മാര്‍ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് പള്ളി, കുന്നുമ്മല്‍പൊട്ടി മാര്‍ യാക്കോബ് ബുര്‍ദാന ഓര്‍ത്തഡോക്‌സ് പള്ളി എന്നിവിടങ്ങളില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ 2.30ന് പിറവിയുടെ തിരുകര്‍മങ്ങള്‍ തുടങ്ങും. കൈപ്പിനി പാലക്കുന്ന് സെന്റ്‌പോള്‍സ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്നുമണിക്ക് ചടങ്ങുകള്‍ തുടങ്ങും.

ചോക്കാട് സെന്റ്‌തോമസ് മലങ്കര കത്തോലിക്ക ദേവാലയത്തില്‍ വൈകീട്ട് 6.30ന് ചടങ്ങുകള്‍ തുടങ്ങും. വികാരി ഫാ. ജോര്‍ജ് പൊക്കത്തായില്‍ കാര്‍മികത്വംവഹിക്കും. പൂക്കോട്ടുംപാടം സെന്റ്‌മേരീസ് പള്ളിയില്‍ രാത്രി 11മണിക്ക് ഫാ. അനില്‍ മുഞ്ഞനാട്ട് കാര്‍മികത്വംവഹിക്കും. തേള്‍പാറ സെന്റ്‌മേരീസ് ദേവാലയത്തില്‍ രാത്രി 11.45ന് ചടങ്ങുകള്‍ തുടങ്ങും. ഫാ. ഷിജോ പാലാട്ട് കാര്‍മികത്വംവഹിക്കും. ടി.കെ. കോളനി സെന്റ്‌ജോര്‍ജ് പള്ളിയില്‍ രാത്രി 11.30ന് ചടങ്ങുകള്‍ക്ക് ഫാ. സജി പുതുക്കുളങ്ങര കാര്‍മികത്വംവഹിക്കും.
 
Top