എടപ്പാള്‍: പഞ്ചായത്തിലെ പെരുമ്പറമ്പില്‍ തെരുവുനായകളുടെ ആക്രമണത്തില്‍ ആറുപേര്‍ക്ക് പരിക്കേറ്റു. നിരവധി വളര്‍ത്തുമൃഗങ്ങള്‍ക്കും കടിയേറ്റിട്ടുണ്ട്.
പെരുമ്പറമ്പ് അങ്ങാടിയിലും പരിസരത്തും കുറേക്കാലമായി നായകള്‍ കൂട്ടമായി നടന്നിരുന്നു. ഇതിനിടയിലാണ് ചൊവ്വാഴ്ച ഇവയിലൊരു നായ അക്രമാസക്തനായി കാണുന്നവരെ മുഴുവന്‍ കടിക്കാന്‍ തുടങ്ങിയത്.
പൂവരിക്കല്‍പറമ്പില്‍ ചാത്തു (54), ഓടത്തേല്‍ സഹദേവന്‍ (52), കുമാരന്‍ (48), ചൂളയില്‍ കദീജ (50), കുഞ്ഞുമോന്‍ (45), നിസാമുദ്ദീന്‍ എന്നിവരെയാണ് ആക്രമിച്ചത്. ഇതില്‍ ചിലരെ നായ കടിച്ചുപരിക്കേല്‍പ്പിച്ചു. രക്ഷപ്പെടാനായി ഓടി വീണാണ് ചിലര്‍ക്ക്പരിക്കേറ്റത്. പരിസരത്തെ പല വീടുകളിലെയും ആടുകള്‍, പട്ടികള്‍ എന്നിവയെയും നായ കടിച്ചിട്ടുണ്ട്. പരിക്കേറ്റവര്‍ എടപ്പാളിലെയും തൃശ്ശൂരിലെയും ആസ്പത്രികളില്‍ ചികിത്സയിലാണ്.