മലപ്പുറം: കൊച്ചുകൂട്ടുകാരന്റെ ചികിത്സയ്ക്ക് പണംകണ്ടെത്താന്‍ കുട്ടികളെല്ലാം കൈകോര്‍ത്തു. കാരുണ്യത്തിന്റെ മാതൃകയായി 2,41,224 രൂപ കൈമാറി.

പാണായി വെങ്ങാലൂര്‍ എ എം എല്‍ പി സ്‌കൂളിലെ മൂന്നാംക്ലാസ് വിദ്യാര്‍ഥി സിര്‍ഫാന്റെ ചികിത്സാഫണ്ടിലേക്കാണ് ആനക്കയം പഞ്ചായത്തിലെ വിവിധ സ്‌കൂളുകളിലെ കുട്ടികള്‍ തുക സ്വരൂപിച്ചത്. വെങ്ങാലൂര്‍ എ.എം.എല്‍.പി സ്‌കൂളിലെ പി ടി എ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു ഫണ്ട് കണ്ടെത്താന്‍ ശ്രമം തുടങ്ങിയത്.

ചികിത്സാ സഹായഫണ്ട് പി. ഉബൈദുള്ള എം എല്‍ എ സിര്‍ഫാന്റെ പിതാവ് എ. പി ഷറഫുദ്ദീന് കൈമാറി. ആനക്കയം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ വി മുഹമ്മദലി അധ്യക്ഷതവഹിച്ചു. വാര്‍ഡ് അംഗങ്ങളായ സി കെ ശിഹാബ്, കെ. മുഹമ്മദലി, എ ഇ ഒ മുഹമ്മദ് ബഷീര്‍, ബി പി ഒ മഞ്ജു വര്‍ഗീസ്, കെ ശ്രീധരന്‍, പി എം യൂസുഫലി, സി എം ഇഫ്ത്തിക്കറുദ്ദീന്‍, മോഹനന്‍ പുളിക്കല്‍, ടി എം അബ്ദുറഹിമാന്‍, കെ വി അലവി, എ വാസു, പി എം ഇഹ്ജാസ് അഹമ്മദ്, ടി എം മന്‍സൂര്‍, പി ടി എ പ്രസിഡന്റ് അലവി തുടങ്ങിയവര്‍ പ്രസംഗിച്ചു.
 
Top