മലപ്പുറം:ശാസ്ത്രത്തെ ആയുധമാക്കി യുക്തിചിന്തയെ ഉയര്‍ത്തിപ്പിടിച്ച് മനുഷ്യസംസ്‌കാരത്തെ സംരക്ഷിക്കുക സ്വതന്ത്രചിന്തകരുടെ പ്രഥമദൗത്യമാണെന്ന് ബാബു ഗോഗിനി. സ്വതന്ത്രലോകത്തിന്റെ അടിത്തറ യുക്തിചിന്തയാണെന്നും ഇന്റര്‍നാഷണല്‍ ഹ്യൂമനിസ്റ്റ് ആന്‍ഡ് എത്തിക്കല്‍ യൂണിയന്‍ ഡയറക്ടറായ അദ്ദേഹം വ്യക്തമാക്കി.

മലപ്പുറം ടൗണ്‍ഹാളില്‍ യുക്തിവാദി സംഘം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സെമിനാറില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

യുക്തിവിചാരം പത്രാധിപര്‍ എ.വി. ജോസിനെ ചടങ്ങില്‍ ആദരിച്ചു. ഇ.എ. ജബ്ബാര്‍ അധ്യക്ഷനായി. ഉച്ചയ്ക്കുശേഷം നടന്ന സെമിനാറില്‍ 'ശാസ്ത്രവും കപടചികിത്സയും' എന്ന വിഷയത്തില്‍ ഡോ. എന്‍.എം. അരുണും 'മസ്തിഷ്‌കവും ദൈവചിന്തയും' എന്ന വിഷയത്തില്‍ പ്രൊഫ. സി. രവിചന്ദ്രനും പ്രബന്ധങ്ങളവതരിപ്പിച്ചു. സെമിനാര്‍ ഞായറാഴ്ച സമാപിക്കും.

 
Top