ബി. എ. പൊളിറ്റിക്കല്‍ സയന്‍സ് സബ്‌സിഡിയറി മാര്‍ക്ക് ലിസ്റ്റ്

കാലിക്കറ്റ് സര്‍വ്വകലാശാല 2011 സപ്തംബറില്‍ കോഴിക്കോട് പ്രോവിഡന്‍സ് വിമന്‍സ് കോളേജില്‍ നടത്തിയ അവസാന വര്‍ഷ ബി. എ. പൊളിറ്റിക്കല്‍ സയന്‍സ് സബ്‌സിഡയറി പരീക്ഷ എഴുതിയ വിദ്യാര്‍ത്ഥികളുടെ മാര്‍ക്ക് ലിസ്റ്റുകള്‍ കോളേജിലേക്ക് അയച്ചു. വിദ്യാര്‍ത്ഥികള്‍ കോളേജില്‍നിന്ന് മാര്‍ക്ക് ലിസ്റ്റുകള്‍ കൈപ്പറ്റണം. 

സര്‍വ്വകലാശാലാ ലൈബ്രറി

ക്രിസ്മസ് അവധി പ്രമാണിച്ച് കാലിക്കറ്റ് സര്‍വ്വകലാശാല സി. എച്ച്. എം. കെ. ലൈബ്രറി ഡിസംബര്‍ 24 ന് 10 മുതല്‍ 5 വരെയായിരിക്കും പ്രവര്‍ത്തിക്കുക. 

പരീക്ഷ

മൂന്നാവര്‍ഷ ബി.ഡി.എസ്. ഡിഗ്രി 2008 സ്‌കീം (റഗുലര്‍/സപ്ലിമെന്ററി) 2007ഉം അതിന് മുമ്പുമുള്ള പ്രവേശനം സപ്ലിമെന്ററി പരീക്ഷ 2013 ജനവരി 15ന് ആരംഭിക്കും. 
രണ്ടാം സെമസ്റ്റര്‍ പോസ്റ്റ് ബേസിക് ബിഎസ്.സി. നഴ്‌സിങ് സപ്ലിമെന്ററി പരീക്ഷ 2013 ജനവരി ഒമ്പതിന് ആരംഭിക്കും. 
മൂന്ന് അഞ്ച് സെമസ്റ്റര്‍ ബി.എ.എസ്.എല്‍.പി. സപ്ലിമെന്ററി പരീക്ഷയ്ക്കുള്ളഅപേക്ഷ ചലാന്‍ രസീത് സഹിതം പരീക്ഷാഭവനില്‍ സ്വീകരിക്കുന്ന അവസാന തിയ്യതി ഡിസംബര്‍ 31. മൂന്നാം സെമസ്റ്റര്‍ പരീക്ഷ ജനവരി 10 നും അഞ്ചാം സെമസ്റ്റര്‍ പരീക്ഷ 2013 ജനവരി 11നും ആരംഭിക്കും. 
ബി.പി.ടി. മൂന്നാംവര്‍ഷ റഗുലര്‍/സപ്ലിമെന്ററി പരീക്ഷയ്ക്കുള്ള അപേക്ഷ ചലാന്‍ രസീത് സഹിതം പരീക്ഷാ ഭവനില്‍ സ്വീകരിക്കുന്ന അവസാന തിയ്യതി ഡിസംബര്‍ 31, 100 രൂപ പിഴയോടെ 2013 ജനവരി രണ്ട്. പരീക്ഷ 2012 ജനവരി 15ന് ആരംഭിക്കും. 

പരീക്ഷാഫലം

ജൂലായില്‍ നടത്തിയ എം.എസ്.സി. കെമിസ്ട്രി രണ്ടാംസെമസ്റ്റര്‍ സി.യു.സി.എസ്.എസ്, നോണ്‍ സി.യു.സി.എസ്.എസ്. പരീക്ഷാഫലം സര്‍വ്വകലാശാല വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയം, സൂക്ഷ്മപരിശോധന എന്നിവയ്ക്ക് 2013 ജനവരി ഒന്നുവരെ അപേക്ഷിക്കാം. 
2012 മെയില്‍ നടത്തിയ എം.എസ്.സി. മാത്തമാറ്റിക്‌സ് പ്രീവിയസ് റഗുലര്‍/സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ് (നോണ്‍ സെമസ്റ്റര്‍) പരീക്ഷാഫലം സര്‍വ്വകലാശാല വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയം, സൂക്ഷ്മപരിശോധന എന്നിവക്ക് ഡിസംബര്‍ 31 വരെ അപേക്ഷിക്കാം. 
2012 ഏപ്രിലില്‍ നടത്തിയ എംഎസ്.സി. മാത്തമാറ്റിക്‌സ് ഫൈനല്‍ റഗുലര്‍/സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ് (നോണ്‍ സെമസ്റ്റര്‍) പരീക്ഷാഫലം സര്‍വ്വകലാശാല വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയം, സൂക്ഷ്മപരിശോധന എന്നിവക്ക് ഡിസംബര്‍ 31 വരെ അപേക്ഷിക്കാം. 
ഏപ്രിലില്‍ നടത്തിയ എം.എ. ഹിന്ദി ഫൈനല്‍, മെയില്‍ നടത്തിയ പ്രീവിയസ് റഗുലര്‍/സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ് (നോണ്‍ സെമസ്റ്റര്‍) പരീക്ഷാഫലം സര്‍വ്വകലാശാല വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയം, സൂക്ഷ്മപരിശോധന എന്നിവക്ക് ഡിസംബര്‍ 31 വരെ അപേക്ഷിക്കാം. 

 
Top