തിരൂര്‍: നാഷണല്‍ മാനുസ്‌ക്രിപ്റ്റ് മിഷന്റെയും തുഞ്ചന്‍ സ്മാരക ട്രസ്റ്റിന്റെയും സംയുക്താഭിമുഖ്യത്തില്‍ ഔഷധ സസ്യസംസ്‌കരണം, താളിയോലകളുടെയും ആയുര്‍വേദ ഗ്രന്ഥങ്ങളുടെയും പുനരപഗ്രഥനം എന്നീ വിഷയങ്ങളില്‍ ഈ മാസം 6 മുതല്‍ 8 വരെ തുഞ്ചന്‍ പറമ്പില്‍ ദേശീയ സെമിനാര്‍ നടത്തും. 6ന് കാലത്ത് 9.30ന് എം.ടി. വാസുദേവന്‍ നായരുടെ അധ്യക്ഷതയില്‍ പ്രൊഫ. ദീപ്തി എസ്. തൃപതി ഉദ്ഘാടനംചെയ്യും. മലയാള സര്‍വകലാശാല വൈസ് ചാന്‍സലര്‍ കെ. ജയകുമാര്‍ മുഖ്യാതിഥിയായിരിക്കും. ഡോ. എം.ജി.എസ്. നാരായണന്‍ മുഖ്യപ്രഭാഷണം നടത്തും. തുടര്‍ന്ന് വിവിധ വിഷയങ്ങളില്‍ ഡോ. എം.ആര്‍. രാഘവവാരിയര്‍, ഡോ. ടി.എസ്. മാധവന്‍കുട്ടി, ഡോ. ശശികുമാര്‍ നെച്ചിയില്‍, രമേഷ്ചന്ദ്രവര്‍മ, ഡോ. ഇന്ദിരബാലചന്ദ്രന്‍, ഡോ. രമാശ്രീ തുടങ്ങിയവര്‍ പ്രഭാഷണം നടത്തും. 7ന് വിവിധ വിഷയങ്ങളില്‍ സെമിനാര്‍ നടത്തും. 8ന് വൈകീട്ട് 3.30ന് സമാപനസമ്മേളനം ഡോ. കെ.കെ.എന്‍. കുറുപ്പ് ഉദ്ഘാടനം ചെയ്യും.
തുഞ്ചന്‍പറമ്പില്‍ ദേശീയ സെമിനാര്‍ ഇന്നുമുതല്‍