എടപ്പാള്‍:എം.എല്‍.എ ഫണ്ട് സ്വകാര്യ സ്‌കൂളുകള്‍ക്ക് നല്‍കിയത് അഴിമതി നടത്താനാണെന്ന് തവനൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ആരോപിച്ചു.

മൂത്രപ്പുര, ഫര്‍ണിച്ചറുകള്‍, ആവശ്യത്തിന് കെട്ടിടങ്ങള്‍, ലബോറട്ടറി എന്നിവയൊന്നുമില്ലാത്ത സര്‍ക്കാര്‍ സ്‌കൂളുകള്‍ തവനൂര്‍ മണ്ഡലത്തിലുണ്ട്. എന്നാല്‍ അതിനൊന്നും പണം നല്‍കാതെ ലക്ഷങ്ങള്‍ കോഴവാങ്ങി നിയമനവും പ്രവേശനവും നടത്തുന്ന സ്ഥാപനങ്ങള്‍ക്ക് ലക്ഷങ്ങള്‍ വാരിക്കോരി നല്‍കിയ കെ.ടി. ജലീല്‍ എം.എല്‍.എ ജനങ്ങളോട് മറുപടി പറയണം. മാത്രമല്ല പൊന്നാനി ബ്ലോക്കില്‍ തന്നെ നിരവധി കരാറുകാരുണ്ടായിരിക്കെ സ്വന്തം നാട്ടുകാരനായ കരാറുകാരന് എല്ലാ പണിയും നല്‍കിയത് അഴിമതിക്ക് തെളിവാണെന്നും യോഗം ആരോപിച്ചു.

പ്രസിഡന്റ് ടി.പി. മുഹമ്മദ് അധ്യക്ഷതവഹിച്ചു. ഡി.സി.സി അംഗം സുരേഷ് പൊല്‍പ്പാക്കര, കെ.വി. നാരായണന്‍. പി.പി. ചക്കന്‍കുട്ടി, സി. രവീന്ദ്രന്‍, സി.എ. ഖാദര്‍, എ.പി. സദാനന്ദന്‍, കെ. ഭാസ്‌കരന്‍ എന്നിവര്‍ പ്രസംഗിച്ചു.
 
Top