
മലപ്പുറം:മലപ്പുറത്തെ അലിഗഢ് കാമ്പസിന്റെ വികസനത്തിനുണ്ടായ കാലതാമസം സര്‍ക്കാര്‍ ഗൗരവ പൂര്‍വം കാണുമെന്ന് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.കെ.എസ്.ടി.യു സംസ്ഥാന കമ്മിറ്റി നടത്തുന്ന വിദ്യാഭ്യാസ ജാഥക്ക് മലപ്പുറത്ത് നല്‍കിയ സ്വീകരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അലിഗഢ് വികസനത്തിന് നിലനില്‍ക്കുന്ന തടസ്സങ്ങള്‍ സര്‍ക്കാര്‍ ഇടപെട്ട് പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഗുണമേന്മയുളള വിദ്യാഭ്യാസം എല്ലാവര്‍ക്കും ഉറപ്പു വരുത്തുന്നതിനായി പൊതു വിദ്യാഭ്യാസ മേഖലയെ ശക്തിപ്പെടുത്തുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. സാശ്രയ സ്ഥാപനങ്ങള്‍ മാത്രം കൊണ്ട് കേരളത്തിന്റെ വിദ്യാഭ്യാസ പുരോഗതി സാധ്യമാകില്ലെന്നും അദ്ദേഹം പറഞ്ഞു.പി.ഉബൈദുളള എം.എല്‍.എ അധ്യക്ഷത വഹിച്ചു. ജാഥാ ക്യാപ്റ്റന്‍ സി.പി ചെറിയമുഹമ്മദ്,വൈസ് ക്യാപ്റ്റന്‍ എ.കെ സൈനുദ്ദീന്‍, ഡയറക്ടര്‍ വി.കെ മൂസ, അഷ്‌റഫ് കോക്കൂര്‍, ടി.വി ഇബ്രാഹീം, സി.കെ അഹമ്മദ് കുട്ടി, പി.പി സൈതലവി, പി.കെ ഹംസ, ഷരീഫ് ചന്ദനത്തോപ്പ്, എ.മുഹമ്മദ്,എ.അബൂബക്കര്‍, വി.മുസ്തഫ എന്നിവര്‍ സംസാരിച്ചു. അബ്ദുളള വാവൂര്‍ സ്വാഗതവും എം.മുഹമ്മദ് സലീം നന്ദിയും പറഞ്ഞു.