
തിരുവനന്തപുരം-നിലമ്പൂര്‍ രാജ്യറാണിക്ക് അധിക കോച്ച് അനുവദിക്കണമെന്ന് ഇതിനകം ആവശ്യം ഉയര്‍ന്നുകഴിഞ്ഞു. ഗതാഗത കമ്മിറ്റിയും ഇക്കാര്യം ആവശ്യപ്പെട്ടിട്ടുണ്ട്. അത്തരത്തില്‍ സൗകര്യം അനുവദിച്ചുകിട്ടിയാല്‍ അത് കലോത്സവത്തില്‍ പങ്കെടുക്കാനെത്തുന്ന നിരവധിപേര്‍ക്ക് ഗുണകരമാകും. അങ്ങാടിപ്പുറം സ്റ്റേഷനില്‍ വണ്ടിയിറങ്ങിയാല്‍ അവിടെനിന്ന് മലപ്പുറത്തേക്ക് എത്താന്‍ പ്രത്യേക വാഹനസൗകര്യവും ഉണ്ടായിരിക്കും. വേദികളിലേക്കും മറ്റും മത്സരാര്‍ഥികളെയും മറ്റും എത്തിക്കുന്നതിന് 150-ഓളം വാഹനങ്ങളാണ് ഗതാഗതകമ്മിറ്റി ഒരുക്കുന്നത്. പെരിന്തല്‍മണ്ണ, മഞ്ചേരി, തിരൂര്‍ എന്നിവിടങ്ങളില്‍നിന്ന് കൂടുതല്‍ കെ.എസ്.ആര്‍.ടി.സി സര്‍വീസുകള്‍ നടത്തുന്നതിന് പത്ത് ബസ്സുകള്‍ അനുവദിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു