Top Ad unit 728 × 90Top Ad unit 728 × 90Top Ad unit 728 × 90Top Ad unit 728 × 90Top Ad unit 728 × 90Top Ad unit 728 × 90Top Ad unit 728 × 90Top Ad unit 728 × 90Top Ad unit 728 × 90Top Ad unit 728 × 90Top Ad unit 728 × 90Top Ad unit 728 × 90Top Ad unit 728 × 90Top Ad unit 728 × 90Top
മലപ്പുറം: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ ഊട്ടുപുരയുടെ പന്തല്‍നിര്‍മാണം തുടങ്ങി. ജില്ലാ പോലീസ് ഓഫീസ് പരിസരത്തെ എം.എസ്.പി എല്‍.പി. സ്‌കൂള്‍ മൈതാനത്താണ് ഊട്ടുപുര ഒരുങ്ങുന്നത്. ദിവസേന 20,000 പേര്‍ക്ക് മൂന്നുനേരം ഭക്ഷണം നല്‍കാനായി 32,000 ചതുരശ്ര അടി വിസ്താരമുള്ള പന്തലാണ് തയ്യാറാക്കുന്നത്. 3000 പേര്‍ക്കുവരെ ഒരേസമയം ഇരുന്ന് ഭക്ഷണം കഴിക്കാന്‍ കഴിയുന്ന വിധത്തിലാണ് ക്രമീകരണം. ഭക്ഷണത്തിനെത്തുന്നവര്‍ വരിനില്‍ക്കാന്‍ ഇടവരാത്ത രീതിയിലാണ് സൗകര്യങ്ങള്‍ ഒരുക്കുന്നത്. പാചകക്കാരെ കൂടാതെ 2000-ത്തോളം പേരുടെ സേവനം ഇതിനായി വേണ്ടിവരും. പ്രധാന വേദിക്ക് പിന്നിലായുള്ള ഗ്രൗണ്ടിലാണ് ഭക്ഷണവിതരണത്തിനുള്ള സജ്ജീകരണം ഒരുക്കുന്നത്. ഇവിടെ നിലവില്‍ ഒരു പ്രധാന കവാടമാണുള്ളത്. പ്രവേശനത്തിനും ഭക്ഷണം കഴിച്ച് തിരിച്ചുപോകുന്നവര്‍ക്കും സൗകര്യപ്രദമായ രീതിയില്‍ മൂന്ന് കവാടങ്ങള്‍ നിര്‍മിക്കാനാണ് തീരുമാനം. കലോത്സവത്തിന്റെ പന്തല്‍ കാല്‍നാട്ടല്‍ കര്‍മം 15നാണ് നടന്നത്. എം.എസ്.പിയുടെ പാസിങ് ഔട്ട് പരേഡ് 27ന് രാവിലെ നടക്കും. അതിനുശേഷമായിരിക്കും പ്രധാനവേദിയായ എം.എസ്.പി ഗ്രൗണ്ടിലെ പന്തല്‍ നിര്‍മാണം നടക്കുക.
Kerala School Kalolsavam 2012-13 Live Streaming & Results :
Live updates & Exclusive From MALAPPURAM
Watch 53nd Kerala State School Kalolsavam 2013 live streaming on MalabarNewslive.com.