മലപ്പുറം:സര്‍വശിക്ഷാ അഭിയാന്‍ നിര്‍മിക്കുന്ന ക്ലാസ്മുറികളുടെ സംസ്ഥാനതല നിര്‍മാണോദ്ഘാടനം ശനിയാഴ്ച വാഴക്കാട് പണിക്കരപ്പുറായ ജി.എല്‍.പി.എസ്സില്‍ നടക്കും. മന്ത്രി പി.കെ. അബ്ദുറബ്ബ് ഉദ്ഘാടനം നിര്‍വഹിക്കും. കെ. മുഹമ്മദുണ്ണി ഹാജി എം.എല്‍.എ അധ്യക്ഷനാവും.
150 കോടിയുടെ നിര്‍മാണപ്രവര്‍ത്തനങ്ങളാണ് എസ്.എസ്.എ ഈ വര്‍ഷം നടപ്പാക്കുന്നത്. പ്രൈമറി സ്‌കൂളുകളെ ശിശുസൗഹൃദമാക്കി മാറ്റാന്‍ 1806 സ്‌കൂളുകള്‍ക്ക് ലക്ഷംവീതം ആകെ 18.06 കോടി നല്‍കിയിട്ടുണ്ട്. 1027 സര്‍ക്കാര്‍ സ്‌കൂളുകളില്‍ അറ്റകുറ്റപ്പണിക്കായി 73 കോടി വകയിരുത്തിയിട്ടുണ്ട്. പെണ്‍കുട്ടികള്‍ക്കായി അനുവദിച്ച 1165 മൂത്രപ്പുര, പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കൂട്ടികള്‍ക്കായി 735 അഡപ്റ്റഡ് ടോയ്‌ലറ്റ്, 682 പൊതുകക്കൂസ് എന്നിവയുടെ നിര്‍മാണം പുരോഗതിയിലാണ്. യു.പി. തലത്തില്‍ 1,38,297 ഫര്‍ണിച്ചറുകള്‍ അനുവദിച്ചു. 32 കുടിവെള്ള യൂണിറ്റുകള്‍ പൂര്‍ത്തിയായി. 37 ക്ലാസ്മുറികളാണ് ജില്ലയില്‍ അനുവദിച്ചിട്ടുള്ളത്. പൂര്‍ത്തിയാവാത്ത പദ്ധതികള്‍ അടുത്ത അധ്യയന വര്‍ഷത്തിനകം പൂര്‍ത്തിയാക്കും