പെരിന്തല്‍മണ്ണ: മോഹന്‍ലാല്‍ നായകനായ സിനിമ കാണാന്‍ ക്രിക്കറ്റിലെ താരമെത്തി. പെരിന്തല്‍മണ്ണയില്‍ ശനിയാഴ്ചതുടങ്ങുന്ന രഞ്ജി മത്സരങ്ങള്‍ക്കായെത്തിയ ഇന്ത്യന്‍താരം എസ്.ശ്രീശാന്താണ് കൂട്ടുകാരോടൊപ്പം പെരിന്തല്‍മണ്ണയില്‍ ഫസ്റ്റ് ഷോയ്‌ക്കെത്തിയത്. പെരിന്തല്‍മണ്ണ സംഗീത തീയറ്ററില്‍ റിലീസായ മോഹന്‍ലാലിന്റെ 'കര്‍മ്മയോദ്ധ' സിനിമയാണ് ശ്രീശാന്ത് കണ്ടത്. 

മുന്നറിയിപ്പുകളില്ലാതെ തീയറ്ററിലേക്ക് കടന്നുവന്ന താരത്തെ കണ്ട് ആളുകള്‍ അതിശയപ്പെട്ടു. ആളുകള്‍ ഓടിക്കൂടിയെങ്കിലും വൈകാതെ തീയറ്ററിനകത്തേക്ക് കടക്കുകയായിരുന്നു. തീയറ്റര്‍ ജീവനക്കാരും മറ്റും ചേര്‍ന്ന് ശ്രീശാന്തിനെ സ്വീകരിച്ചു. ഝാര്‍ഖണ്ഡിനെതിരായ മത്സരത്തിനായാണ് ശ്രീശാന്ത് പെരിന്തല്‍മണ്ണയിലെത്തിയത്.
 
Top