വളാഞ്ചേരി: വൈക്കത്തൂര്‍ കിഴക്കേക്കര പാടശേഖരത്തിലെ രണ്ട് ഏക്കര്‍ വയല്‍ മണ്ണിട്ട് നികത്താന്‍ ശ്രമം. പാടശേഖരത്തിന്റെ കാല്‍ഭാഗം കഴിഞ്ഞ ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ നികത്തിക്കഴിഞ്ഞു.
വയല്‍ നികത്തുന്ന വിവരമറിഞ്ഞ് വളാഞ്ചേരി പഞ്ചായത്ത് പ്രകൃതിസംരക്ഷണസമിതി ചെയര്‍മാനും പഞ്ചായത്ത് പ്രസിഡന്റുമായ ടി.പി. അബ്ദുള്‍ ഗഫൂര്‍, കണ്‍വീനര്‍ സി.എച്ച്. അബൂയൂസഫ് ഗുരുക്കള്‍, പറശ്ശേരി അസെനാര്‍ എന്നിവര്‍ ശനിയാഴ്ച സ്ഥലം സന്ദര്‍ശിച്ചു. ഉദ്യോഗസ്ഥര്‍ ശക്തമായ നടപടിയെടുക്കാത്തതാണ് വയലുകള്‍ നികത്താന്‍ കാരണമെന്ന് സമിതിപ്രവര്‍ത്തകര്‍ ആരോപിച്ചു.