വണ്ടൂര്‍: ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 223 പോയന്റുമായി വേങ്ങര മുന്നില്‍ കുതിക്കുമ്പോള്‍ 210 പോയന്റുമായി മലപ്പുറം പോരാട്ടവീഥിയില്‍ പിന്നാലെയുണ്ട്. 176 പോയന്റുമായി ആതിഥേയരായ വണ്ടൂരാണ് മൂന്നാംസ്ഥാനത്ത്. ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ 215 പോയന്റുമായി മലപ്പുറം മുന്നില്‍ കുതിക്കുമ്പോള്‍ 204 പോയന്റാണ് വേങ്ങരയുടെ സമ്പാദ്യം. 201 പോയന്റുമായി എടപ്പാള്‍ മൂന്നാം സ്ഥാനത്തുണ്ട്. യു.പി വിഭാഗത്തില്‍ 78 പോയന്റുമായി മഞ്ചേരിയാണ് മുന്നിട്ടുനില്‍ക്കുന്നത്. 77 പോയന്റുള്ള വേങ്ങര രണ്ടാമത് നില്‍ക്കുമ്പോള്‍ 71 പോയന്റുള്ള തിരൂരാണ് മൂന്നാംസ്ഥാനത്ത്. 
സംസ്‌കൃതോത്സവത്തില്‍ പരപ്പനങ്ങാടി ഓവറോള്‍ ചാമ്പ്യന്‍മാരായി. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 89 പോയന്റ് പരപ്പനങ്ങാടി സ്വന്തമാക്കിയപ്പോള്‍ 84 പോയന്റുമായി മങ്കട രണ്ടാമതെത്തി. 83 പോയന്റുമായി വേങ്ങരയാണ് മൂന്നാംസ്ഥാനത്ത്. യു.പി വിഭാഗത്തില്‍ 82 പോയന്റുമായാണ് പരപ്പനങ്ങാടി ചാമ്പ്യന്‍മാരായത്. 81 പോയന്റുമായി മേലാറ്റൂര്‍ രണ്ടാം സ്ഥാനത്തെത്തിയപ്പോള്‍ 80 പോയന്റുമായി വണ്ടൂരും പെരിന്തല്‍മണ്ണയും മൂന്നാമതെത്തി. അറബിക് കലോത്സവത്തില്‍ വണ്ടൂരും അരീക്കോടും ഒപ്പത്തിനൊപ്പമുള്ള പോരാട്ടം തുടരുകയാണ്. ഇരുവര്‍ക്കും 86 പോയന്റുള്ളപ്പോള്‍ 82 പോയന്റുമായി കൊണ്ടോട്ടിയും വേങ്ങരയും തൊട്ടുപിന്നിലുണ്ട്. 
ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ 70 പോയന്റ് വാരിക്കൂട്ടി എടരിക്കോട് പി.കെ.എം.എം ഹയര്‍സെക്കന്‍ഡറി സ്‌കൂളാണ് മുന്നില്‍നില്‍ക്കുന്നത്. 60 പോയന്റുമായി മഞ്ചേരി ജി.ബി.എച്ച്.എസ്.എസ് രണ്ടാം സ്ഥാനത്ത് നില്‍ക്കുമ്പോള്‍ 53 പോയന്റുമായി തൃക്കാവ് ഗവ. എച്ച്.എസ്.എസ്സാണ് മൂന്നാമതുള്ളത്. ഹൈസ്‌കൂള്‍ വിഭാഗത്തിലും എടരിക്കോട് പി.കെ.എം.എം.ഹയര്‍ സെക്കന്‍ഡറി സ്‌കൂളാണ് മുന്നില്‍ നില്‍ക്കുന്നത്. 86 പോയന്റ് എടരിക്കോടിനുള്ളപ്പോള്‍ തേഞ്ഞിപ്പലം സെന്റ്‌പോള്‍സ് 59 പോയന്റുമായി രണ്ടാംസ്ഥാനത്തും 58 പോയന്റുമായി തിരൂര്‍ ഫാത്തിമമാത മൂന്നാം സ്ഥാനത്തും നില്‍ക്കുന്നു.
 
Top