കല്പകഞ്ചേരി: പഞ്ചായത്തിന്റെ സേവനങ്ങള്‍ ഇന്റര്‍നെറ്റിലൂടെ ലഭ്യമാകുന്ന സംവിധാനം കല്പകഞ്ചേരിയില്‍ സി. മമ്മൂട്ടി എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എ.പി. നസീമ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് തൈക്കാടന്‍ അബ്ദു, സീനിയര്‍ സൂപ്രണ്ട് ജി. വാസുദേവന്‍, കല്ലന്‍ ഹംസ, എന്‍. കുഞ്ഞാപ്പു, നൂറുല്‍ അമീന്‍, ബ്ലോക്ക് മെമ്പര്‍ വഹീദ, ജോഷി, ധര്‍മന്‍, കെ. രായിന്‍, കെ. ഷാജിത് എന്നിവര്‍ പ്രസംഗിച്ചു.

1971 മുതലുള്ള ജനനമരണ സര്‍ട്ടിഫിക്കറ്റുകളും 2008 മുതലുള്ള വിവാഹ സാക്ഷ്യപത്രങ്ങളും എവിടെനിന്നും പ്രിന്റ് എടുക്കാം.
 
Top