കോട്ടയ്ക്കല്‍: വഴിയില്‍നിന്ന് കിട്ടിയ സ്വര്‍ണമാല ഉടമയെ കണ്ടെത്തി തിരിച്ചുനല്‍കിയ വീട്ടമ്മ മാതൃകയായി. ക്ലാരി മൂച്ചിക്കല്‍ ജി.എല്‍.പി.സ്‌കൂള്‍ അധ്യാപിക നീലമന ശ്രുതി ശര്‍മയുടെ മൂന്ന് പവന്റെ സ്വര്‍ണമാലയാണ് ശനിയാഴ്ച വൈകീട്ട് സ്‌കൂളില്‍നിന്ന് മടങ്ങവേ വഴിയില്‍ നഷ്ടപ്പെട്ടത്. അതുവഴി പോയ ക്ലാരി പിലാത്തോട്ടത്തില്‍ ബീവി എന്ന ഉമ്മുവിന് ഇത് കിട്ടി. ഞായറാഴ്ച ബീവി മാലയുടെ ഉടമയെ തിരിച്ചറിഞ്ഞ് മൊബൈലില്‍ വിവരമറിയിച്ചു. വൈകീട്ട് അവര്‍ ബീവിയുടെ വീട്ടിലെത്തി മാല തിരികെ വാങ്ങി.
 
Top