മലപ്പുറം: ചെറുകിട വ്യാപാര രംഗത്ത് വിദേശ നിക്ഷേപം നടത്തുന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാടിനെതിരായി ഇടതുപക്ഷ ജനാധിപത്യ മുന്നണി പ്രതിഷേധ സംഗമം സംഘടിപ്പിക്കുന്നു.
കാര്‍ഷിക മേഖല കഴിഞ്ഞാല്‍ ഇന്ത്യയില്‍ ഏറ്റവുമധികം പേര്‍ ഉപജീവനത്തിന് ആശ്രയിക്കുന്ന മേഖലയായ ചില്ലറ വ്യാപാര മേഖലയില്‍ വിദേശ നിക്ഷേപം നടത്താനുള്ള സര്‍ക്കാര്‍ നീക്കം ഗുരുതര പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് നേതാക്കള്‍ പറഞ്ഞു.
ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ നേതൃത്വത്തില്‍ മലപ്പുറം സിവില്‍ സ്റ്റേഷന്‍ പരിസരത്ത് അഞ്ചിന് വൈകുന്നേരം പ്രതിഷേധസംഗമം നടത്തും.
ഗ്യാസിനും മറ്റ് അവശ്യവസ്തുക്കള്‍ക്കുമുള്ള സര്‍ക്കാര്‍ സബ്‌സിഡി വെട്ടിക്കുറച്ചതില്‍ പ്രതിഷേധിച്ച് ചൊവ്വാഴ്ച ജില്ലയിലെ 15 നിയോജകമണ്ഡലങ്ങളില്‍ കുടുംബ ധര്‍ണ നടത്തുമെന്നും നേതാക്കള്‍ അറിയിച്ചു.
എല്‍.ഡി.എഫ് ജില്ലാ കണ്‍വീനര്‍ പി. ഉണ്ണികൃഷ്ണന്‍, സി.പി.എം ജില്ലാ സെക്രട്ടറി പി.പി. വാസുദേവന്‍, സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ കെ. മോഹന്‍ദാസ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.