വേങ്ങര: കണ്ണമംഗലം ഗ്രാമപ്പഞ്ചായത്തില്‍ ഐ.എ.വൈ ഗുണഭോക്തൃ ലിസ്റ്റുമായി ബന്ധപ്പെട്ട് ലീഗും കോണ്‍ഗ്രസ്സും തമ്മിലുള്ള ഭിന്നിപ്പ് രൂക്ഷമായി. കോണ്‍ഗ്രസ് വൈസ് പ്രസിഡന്റിനെതിരെ ലീഗ് അവിശ്വാസ പ്രമേയത്തിലേക്ക് നീങ്ങുന്നതായാണ് സൂചന. പഞ്ചായത്ത് ഭരിക്കുന്ന ലീഗും കോണ്‍ഗ്രസ്സും തമ്മിലുള്ള ഭിന്നത മൂര്‍ച്ഛിച്ച് ഉപതിരഞ്ഞെടുപ്പില്‍ വെവ്വേറെ സ്ഥാനാര്‍ഥികളെ നിര്‍ത്തുന്നേടത്തോളം വരെ എത്തിയിരുന്നു. ഇരുപാര്‍ട്ടികളുടെയും ജില്ലാ നേതൃത്വവും മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയും ഇടപെട്ടാണ് തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ യു.ഡി.എഫ് ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കാന്‍ തീരുമാനമായത്. ലീഗും കോണ്‍ഗ്രസ്സും ഒത്തൊരുമിച്ച് പ്രവര്‍ത്തിച്ചതിന്റെ ഫലമായി എല്‍.ഡി.എഫിന്റെ സിറ്റിങ് സീറ്റായിരുന്ന 18-ാം വാര്‍ഡ് യു.ഡി.എഫിന് പിടിച്ചെടുക്കാനായി. പഞ്ചായത്ത് ഭരണസമിതിയിലെ തിരഞ്ഞെടുപ്പ് കഴിഞ്ഞ് ഒരാഴ്ചക്കകം ഉണ്ടാകുമെന്നാണ് ലീഗ് നേതൃത്വം പറഞ്ഞിരുന്നത്. സമയപരിധി തിങ്കളാഴ്ച അവസാനിക്കുന്നതോടെ കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് ഇ.പി. സുബൈദ രാജിവെച്ചില്ലെങ്കില്‍ അവിശ്വാസ പ്രമേയവുമായി മുന്നോട്ട് പോകുമെന്ന് മുസ്‌ലിംലീഗ് പഞ്ചായത്ത് പ്രസിഡന്റ് ചാക്കീരി അബ്ദുല്‍ഹഖും സെക്രട്ടറി ആവയില്‍ സുലൈമാനും പറഞ്ഞു. അതേസമയം വൈസ് പ്രസിഡന്റിന്റെ രാജിയുമായി ബന്ധപ്പെട്ട് പാര്‍ട്ടിയിലോ യു.ഡി.എഫ് കമ്മിറ്റിയിലോ ഒരു ചര്‍ച്ചയും വന്നിട്ടില്ലെന്നും കോണ്‍ഗ്രസ് താത്പര്യമെടുത്ത് രാജിവെക്കുന്ന സാധ്യതകള്‍ ഇല്ലെന്നും യു.ഡി.എഫ് മണ്ഡലം കമ്മിറ്റി കണ്‍വീനറും കോണ്‍ഗ്രസ് നേതാവുമായ വി.പി. റഷീദ് പറഞ്ഞു. ലീഗും കോണ്‍ഗ്രസ്സും തമ്മില്‍ ധാരണയിലെത്താത്ത പക്ഷം അവിശ്വാസ പ്രമേയത്തിലൂടെ വൈസ് പ്രസിഡന്റിനെ പുറത്താക്കുകയും മറ്റൊരു ലീഗ് അംഗത്തെ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കാനുമാണ് ലീഗ് വൃത്തങ്ങള്‍ ശ്രമിക്കുന്നത്.
കണ്ണമംഗലം: വൈസ് പ്രസിഡന്റ് രാജിവെച്ചില്ലെങ്കില്‍ ലീഗ് അവിശ്വാസ പ്രമേയത്തിന്