മലപ്പുറം:ദേശീയപാത വിപുലീകരണവുമായി ബന്ധപ്പെട്ട് ഭൂമി, കിടപ്പാടം, സ്ഥാപനങ്ങള്‍ നഷ്ടപ്പെടുന്നവരുടെ ആശങ്ക ദൂരീകരിച്ച് നഷ്ടപരിഹാരവും പുനരധിവാസവും ഉറപ്പാക്കാന്‍ പാര്‍ട്ടി നേതൃത്വവുമായി ചര്‍ച്ചനടത്താന്‍ മുസ്‌ലിംലീഗ് ജില്ലാ കമ്മിറ്റി തീരുമാനിച്ചു.
അലിഗഢ് കേന്ദ്രത്തിന്റെ വികസനകാര്യത്തില്‍ കാണുന്ന അലംഭാവത്തില്‍ കമ്മിറ്റി ആശങ്കയും പ്രതിഷേധവും രേഖപ്പെടുത്തി. ഓഫ് കാമ്പസ് യാഥാര്‍ഥ്യമാക്കുന്നതിലുള്ള കാലവിളംബം ഒഴിവാക്കണമെന്നും തുടര്‍നടപടികള്‍ ത്വരപ്പെടുത്തണമെന്നും ആവശ്യപ്പെട്ടു.
വരള്‍ച്ചയ്ക്കും കുടിവെള്ളക്ഷാമത്തിനും പരിഹാരം കാണാന്‍ നടപടികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ കൈക്കൊള്ളാന്‍ സര്‍ക്കാറിനോട് യോഗം ആവശ്യപ്പെട്ടു.
യോഗത്തില്‍ പ്രസിഡന്റ് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അധ്യക്ഷതവഹിച്ചു. ജനറല്‍ സെക്രട്ടറി പി. അബ്ദുല്‍ഹമീദ്, ഭാരവാഹികളായ കൊളത്തൂര്‍ ടി. മുഹമ്മദ് മൗലവി, അരിമ്പ്ര മുഹമ്മദ്, ടി.വി. ഇബ്രാഹിം, എം.കെ. ബാവ, പി. സൈതലവി, എം.എ. ഖാദര്‍, അഡ്വ. എം. റഹ്മത്തുല്ല എന്നിവര്‍ പ്രസംഗിച്ചു.
ഇസ്മയില്‍ പി. മൂത്തേടം, കെ.ടി. കുഞ്ഞാന്‍, കളത്തില്‍ കുഞ്ഞാപ്പുഹാജി, പി. ഖാലിദ്, ബാലത്തില്‍ ബാപ്പു, കാവനൂര്‍ പി. മുഹമ്മദ്, വല്ലാഞ്ചിറ മുഹമ്മദലി, കെ.കെ. ആബിദ് ഹുസൈന്‍ തങ്ങള്‍, പച്ചീരി നാസര്‍, വി. മുസ്തഫ, ബഷീര്‍ രണ്ടത്താണി, പി.പി. യൂസഫലി, എന്‍.എ. ബാവഹാജി, ഇബ്രാഹിം മൂതൂര്‍, വെട്ടം ആലിക്കോയ, കെ.പി. മുഹമ്മദ് ഇസ്മായില്‍, പി.ടി.കെ. കുട്ടി, സി. അബൂബക്കര്‍ ഹാജി, കെ.കെ. നഹ, പുല്ലാണി സൈദ്, ഡോ. വി.പി. അബ്ദുല്‍ഹമീദ്, പി. മോയുട്ടി മൗലവി എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ചു.