നിരവധി പേരില്‍നിന്ന് ഓഹരി പിരിച്ച് മണിചെയിന്‍ തട്ടിപ്പ് നടത്തിയ മൂന്നുപേര്‍ അറസ്റ്റില്‍. ഒരാളെ പോലീസ് തിരയുന്നു. 2011ല്‍ രാമപുരം മേഖലയില്‍ നാട്ടുകാരില്‍നിന്ന് ഓഹരി പിരിച്ച് മുങ്ങിയ കേസിലാണ് പാതായ്ക്കര നീലാംബരിയില്‍ വിജയന്‍ (52), രാമപുരം മാങ്കുളങ്ങര വാര്യത്ത് ഗോപാലകൃഷ്ണന്‍ (50), വെട്ടം മുതിയേരി സുരേഷ് (41) എന്നിവര്‍ അറസ്റ്റിലായത്. 1050 രൂപയുടെ ഗുണിതങ്ങളിലായുള്ള ഓഹരി ആണ് നാട്ടുകാരില്‍ നിന്ന് പിരിച്ചെടുത്തത്.
ജൂസ് മെഷീഷന്‍, മിക്‌സര്‍, ഇന്‍ഡക്ഷന്‍കുക്കര്‍, നോണ്‍സ്റ്റിക്ക് കുക്ക്‌വേര്‍ തുടങ്ങി ആകര്‍ഷകമായ സമ്മാനങ്ങള്‍ വാഗ്ദാനം ചെയ്തിരുന്നു. നിരവധി സാധാരണക്കാര്‍ ഓഹരി എടുത്തു. എന്നാല്‍ ഒരാള്‍ക്കുപോലും വാഗ്ദാനം ചെയ്ത സമ്മാനമോ ലാഭവിഹിതമോ നല്‍കാതെ പ്രതികള്‍ മുങ്ങുകയായിരുന്നു. അന്വേഷണത്തിനിടെ മൂന്നുപേരെ പിടികൂടുകയായിരുന്നു. ഒരാളെക്കൂടി പിടികിട്ടാനുണ്ടെന്നും എസ്.ഐ. ടി. ഹരിദാസ് പറഞ്ഞു. പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. നാലാമത്തെ പ്രതിയെ പിടികൂടാന്‍ അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.