വളാഞ്ചേരി: മാറാക്കര ഗ്രാമപ്പഞ്ചായത്തില്‍ അഗ്രോ സര്‍വീസ് സെന്ററിന് (കാര്‍ഷിക സേവന കേന്ദ്രം) അനുമതിയായി. കര്‍ഷകര്‍ക്കാവശ്യമായ ഞാറ് നടീല്‍, കൊയ്ത്ത്, മെതി, തെങ്ങ് കയറ്റം, തെങ്ങിന്റെ ഇടയിളക്കല്‍, കാട്‌വെട്ടല്‍, മരുന്ന് തെളിക്കല്‍, പമ്പ്‌സെറ്റ്, സ്‌പ്രെയര്‍ തുടങ്ങിയ എല്ലാ കാര്‍ഷിക പ്രവര്‍ത്തികളും സേവന കേന്ദ്രത്തില്‍ നിന്നും ലഭിക്കും. കര്‍ഷകര്‍ക്കാവശ്യമായ സാങ്കേതിക സഹായങ്ങളും ഇവിടെ നിന്നും ലഭിക്കും. സേവന കേന്ദ്രത്തില്‍ പ്രവര്‍ത്തിക്കുന്നതിനായി ഓഫീസ് സെക്രട്ടറി, വി.എച്ച്.എസ്.സി (അഗ്രികള്‍ച്ചര്‍) പാസായ യുവതീയുവാക്കള്‍, ഐ.ടി.സി/ഐ.ടി.ഐ പാസായവര്‍ തുടങ്ങിയവരെ ഉടന്‍ നിയമിക്കും. കുറ്റിപ്പുറം ബ്ലോക്കിലെ വിവിധ കൃഷിഭവന്‍ ഓഫീസുകളിലോ കാവുംപുറം ബ്ലോക്കോഫീസിലുള്ള കൃഷി അസിസ്റ്റന്റ് ഡയറക്ടറുടെ ഓഫീസിലോ 20ന് മുമ്പ് അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷയുടെ മാതൃക ഓഫീസുകളില്‍ ലഭ്യമാണ്. കൃഷിവകുപ്പിന്റെ മേല്‍നോട്ടത്തില്‍ രണ്ടത്താണിയിലാണ് കാര്‍ഷിക സേവനകേന്ദ്രം പ്രവര്‍ത്തിക്കുക.
മാറാക്കരയില്‍ കാര്‍ഷിക സേവനകേന്ദ്രത്തിന് അനുമതി