തിരൂര്‍: കോലൊളമ്പ് നിക്ഷേപത്തട്ടിപ്പ് കേസിലെ പ്രതി സക്കീര്‍ഹുസൈനെ ഗൂഡല്ലൂരിലേക്ക് തട്ടിക്കൊണ്ടുപോയി തടവില്‍ പാര്‍പ്പിച്ച കേസില്‍ രണ്ടുപേരെക്കൂടി പോലീസ് അറസ്റ്റ്‌ചെയ്തു.
പരപ്പനങ്ങാടി പുത്തന്‍ കടപ്പുറം സ്വദേശി കുപ്പാച്ചന്‍ വീട്ടില്‍ സഫ്‌വാന്‍ (23), പരപ്പനങ്ങാടി പഞ്ചാരവീട്ടില്‍ ജിംഷാദ് (23) എന്നിവരെയാണ് ചങ്ങരംകുളം എസ്.ഐ ബഷീര്‍ ചിറക്കല്‍, തിരൂര്‍ ഡിവൈ.എസ്.പിയുടെ സ്‌പെഷല്‍ സ്‌ക്വാഡ് അംഗങ്ങളായ രാജേഷ്, സത്യന്‍, പ്രമോദ്, അസീസ് എന്നിവര്‍ ചേര്‍ന്ന് പരപ്പനങ്ങാടിയില്‍വെച്ച് അറസ്റ്റ്‌ചെയ്തത്. പ്രതികളെ ചൊവ്വാഴ്ച കോടതിയില്‍ ഹാജരാക്കും. ഈ കേസില്‍ ഇനി രണ്ടുപേരെക്കൂടി പിടികൂടാനുണ്ട്. സക്കീര്‍ഹുസൈനെ തട്ടിക്കൊണ്ടുപോകാന്‍ ഉപയോഗിച്ച സ്‌കോര്‍പ്പിയോ കാര്‍ പോലീസ്‌സ്റ്റേഷനില്‍ ഹാജരാക്കി.