തിരൂര്‍: അബ്ദുള്‍നാസര്‍ മഅദനിയുടെ ജയില്‍മോചനം സംബന്ധിച്ച് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ അനുകൂലനിലപാട് എടുക്കുന്നില്ലെന്ന് പി.ഡി.പി സംസ്ഥാന ജനറല്‍ സെക്രട്ടറി നിസാര്‍ മേത്തര്‍ പറഞ്ഞു. തിരൂരില്‍ വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹൈദരലി തങ്ങളുടെ മൃദുസമീപനം മുസ്‌ലിം ലീഗിന്റെ മതേതരത്വസ്വഭാവം നഷ്ടപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. ആരെങ്കിലും പറഞ്ഞുകൊടുത്ത് പറയുന്ന പോലെയാണ് ഹൈദരലി തങ്ങളുടെ പ്രസ്താവനയെന്നും മഅദനിയെ മോചിപ്പിക്കാന്‍ തങ്ങള്‍ പരിശ്രമിക്കണമെന്നും നിസാര്‍ മേത്തര്‍ ആവശ്യപ്പെട്ടു.
മഅദനി പ്രശ്നം:ഹൈദരലി തങ്ങള്‍ക്ക് മൃദുസമീപനം- പി.ഡി.പി