തിരൂര്‍: തിരൂര്‍ വഴി ബാംഗ്ലൂരിലേക്ക് കെ.എസ്.ആര്‍.ടി.സി സൂപ്പര്‍ എക്‌സ്​പ്രസ് ബസ്‌സര്‍വീസ് തുടങ്ങി. എറണാകുളത്തുനിന്ന് ഈ ബസ് രാത്രി ഒരുമണിക്ക് തിരൂരില്‍ എത്തും. പിറ്റേദിവസം രാവിലെ 11ന് കോഴിക്കോട്, കല്‍പ്പറ്റ, സുല്‍ത്താന്‍ബത്തേരി, മൈസൂര്‍ വഴി ബാംഗ്ലൂരില്‍ എത്തും. ബാംഗ്ലൂരില്‍ നിന്ന് ഉച്ചയ്ക്ക് മൂന്നുമണിക്ക് പുറപ്പെട്ട് രാത്രി പന്ത്രണ്ടരയ്ക്ക് തിരൂരില്‍ എത്തും. തുടര്‍ന്ന് എറണാകുളത്തേക്ക് പോകും. വരാപ്പുഴ പാലം വഴി പറപ്പൂര്‍, കൊടുങ്ങല്ലൂര്‍, തൃപ്രയാര്‍, ഗുരുവായൂര്‍, പൊന്നാനി വഴി തിരൂരിലെത്തും. തിരൂര്‍ നിന്ന് ബാംഗ്ലൂരിലേക്ക് 350 രൂപയാണ് ടിക്കറ്റ് ചാര്‍ജ്. ദിവസേന സര്‍വീസ് ഉണ്ടാകും. ബസ്‌സര്‍വീസ് വെള്ളിയാഴ്ച വൈകീട്ട് തിരൂര്‍ ബസ്സ്റ്റാന്‍ഡില്‍ സി.മമ്മൂട്ടി എം.എല്‍.എ ഫ്‌ളാഗ്ഓഫ് ചെയ്തു. നഗരസഭാ ചെയര്‍പേഴ്‌സണ്‍ കെ. സഫിയ, വൈസ് ചെയര്‍മാന്‍ പി. രാമന്‍കുട്ടി, സി.വി. വേലായുധന്‍, എ. ശിവദാസന്‍, കൊക്കോടി മൊയ്തീന്‍കുട്ടി ഹാജി, വെട്ടം ആലിക്കോയ, ആതവനാട് മുഹമ്മദാലി, പിമ്പുറത്ത് ശ്രീനിവാസന്‍, പി. കുഞ്ഞിമൂസ, മനോജ് പാറശ്ശേരി, പി.എ. ബാവ, മലപ്പുറം കെ.എസ്.ആര്‍.ടി.സി എ.ടി.ഒ സാബു ജോര്‍ജ്, പൊന്നാനി എ.ടി.ഒ ബാലഗംഗാധരന്‍, തൃശ്ശൂര്‍ സോണല്‍ ഇന്‍സ്‌പെക്ടര്‍ കെ.എം.മുരളി എന്നിവര്‍ പ്രസംഗിച്ചു.
 
Top