പെരിന്തല്‍മണ്ണ: ഭര്‍തൃമതിയായ യുവതിയെ ലോഡ്ജില്‍ കൊണ്ടുപോയി പീഡിപ്പിച്ച കേസ്സില്‍ യുവാവ് അറസ്റ്റില്‍. പെരിന്തല്‍മണ്ണ പൊന്ന്യാകുര്‍ശി തുവ്വക്കാടന്‍ സമീറി (26)നെയാണ് പെരിന്തല്‍മണ്ണ പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജലീല്‍ തോട്ടത്തിലിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് യുവതിയെ കാണാതായത്. പഠിക്കുന്ന സ്ഥാപനത്തിലേക്ക് എന്നുപറഞ്ഞാണ് വീട്ടില്‍ നിന്നിറങ്ങിയത്. തുടര്‍ന്ന് കാണാതായതോടെ വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കി. പോലീസ് നടത്തിയ അന്വേഷണത്തില്‍ യുവതിയെ എറണാകുളത്ത്കണ്ടെത്തി. തുടര്‍ന്നുള്ള അന്വേഷണത്തില്‍ യുവാവിനെ എറണാകുളത്ത് വെച്ച് പോലീസ് അറസ്റ്റു ചെയ്യുകയായിരുന്നു. വശീകരിച്ച് എറണാകുളത്ത് കൊണ്ടുപോയി ലോഡ്ജില്‍ മുറിയെടുത്ത് പീഡിപ്പിച്ചതായി യുവതി പോലീസിന് നല്‍കിയ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്. സി.ഐ.യെ കൂടാതെ എസ്.ഐ കെ.പി. സെയ്ത്, എ.എസ്.ഐ വേണുഗോപാലന്‍, എസ്.സി.പി.ഒ സജീവന്‍, വിദ്യാധരന്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ്‌ചെയ്തത്. 

കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 15 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
 
Top