മലപ്പുറം: മതമൈത്രിയുടെ സന്ദേശവുമായി മന്ത്രി എം.കെ. മുനീറും മജീഷ്യന്‍ മുതുകാടുമൊരുക്കുന്ന മാജിക്‌ഷോ നഗരസഭ ടൗണ്‍ഹാളില്‍ വ്യാഴാഴ്ച വൈകീട്ട് ആറിന് നടക്കും. ചങ്ങലകളില്‍ നിന്നും പൂട്ടുകളില്‍ നിന്നും രക്ഷപ്പെടുന്ന ജാലവിദ്യയാണ് മന്ത്രി അവതരിപ്പിക്കുക. 25 മിനിറ്റാണ് പരിപാടി. ഒന്നരമാസത്തെ പരിശീലനത്തിന് ശേഷമാണ് മന്ത്രി മുനീര്‍ പരിപാടി അവതരിപ്പിക്കുന്നതെന്ന് മജീഷ്യന്‍ ഗോപിനാഥ് മുതുകാട് പറഞ്ഞു.

മലപ്പുറം നഗരസഭയുടെയും ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിന്റെയും സഹകരണത്തോടെയാണ് കേരള മാജിക് അക്കാദമിയുടെ ആഭിമുഖ്യത്തില്‍ 'മാജിക് ഓഫ് എം' പരിപാടി അവതരിപ്പിക്കുന്നത്. പ്രവേശനം സൗജന്യമാണ്. പത്രസമ്മേളനത്തില്‍ ജില്ലാകളക്ടര്‍ എം.സി. മോഹന്‍ദാസ്, മലപ്പുറം നഗരസഭാചെയര്‍മാന്‍ കെ.പി. മുഹമ്മദ് മുസ്തഫ എന്നിവര്‍ പങ്കെടുത്തു.
 
Top