തവനൂര്‍: തവനൂര്‍ പഞ്ചായത്തിലെ മദിരശ്ശേരി ലിഫ്റ്റ് ഇറിഗേഷന്‍ അണക്കെട്ട് പ്രദേശത്തെ 100 ഏക്കറിലധികം മുണ്ടകന്‍കൃഷി വെള്ളമില്ലാത്തതിനാല്‍ നശിക്കുന്നു.
ഇറിഗേഷന്‍ പമ്പ്ഹൗസ് നില്‍ക്കുന്ന സ്ഥലത്തേക്ക് വെള്ളമെത്തിക്കാന്‍ പാടശേഖരസമിതി ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. ജലസേചനവകുപ്പ് അടിയന്തരമായി ഇടപെട്ട് വെള്ളമെത്തിക്കണമെന്ന് സമിതി പ്രസിഡന്റ് എം.ടി. വിജയന്‍ ആവശ്യപ്പെട്ടു.