പൊന്നാനി: പൊന്നാനി മണ്ഡലത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 30 ലക്ഷം രൂപ കെ.എന്‍. ബാലഗോപാല്‍ എം.പിയുടെ പ്രാദേശിക വികസന ഫണ്ടില്‍നിന്ന് അനുവദിച്ചതായി പി. ശ്രീരാമകൃഷ്ണന്‍ എം.എല്‍.എ അറിയിച്ചു. പദ്ധതികളും അനുവദിച്ച തുകയും:

പൊന്നാനി ചന്തപ്പടിയില്‍ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കല്‍- 4.5 ലക്ഷം, പുറങ്ങ് ജ്ഞാനോദയം വായനശാലയ്ക്ക് കെട്ടിടം നിര്‍മിക്കല്‍- അഞ്ച് ലക്ഷം, കടവനാട് കൈരളി കലാകേന്ദ്രം ഗ്രന്ഥാലയത്തിന് കെട്ടിടം നിര്‍മിക്കല്‍- അഞ്ച് ലക്ഷം, മണ്ഡലത്തിലെ 14 സര്‍ക്കാര്‍ സ്‌കൂളുകളിലേക്ക് കമ്പ്യൂട്ടറുകളും പ്രിന്ററുകളും സ്റ്റാന്റുകളും വാങ്ങല്‍- 16 ലക്ഷം.
 
Top