വളാഞ്ചേരി: വളാഞ്ചേരിയില്‍ അരിക്കടയില്‍ വീണ്ടും മൂര്‍ഖന്‍പാമ്പ്. പട്ടാമ്പി റോഡിലുള്ള അരി മൊത്തവ്യാപാര സ്ഥാപനമായ ബ്രദേഴ്‌സ് ട്രേഡിങ് കടയില്‍നിന്നാണ് ആറുമാസത്തിനിടയില്‍ രണ്ടാമതും മൂര്‍ഖന്‍പാമ്പിനെ കണ്ടെത്തിയത്.
ബുധനാഴ്ച രാവിലെ അരിച്ചാക്ക് എടുക്കാന്‍ വന്ന ചുമട്ടുതൊഴിലാളികളാണ് പെരുച്ചാഴിയെ പാതി തിന്ന് വിശ്രമിക്കുന്ന മൂര്‍ഖനെ കണ്ടത്. തുടര്‍ന്ന് കൈപ്പുറത്തെ അബ്ബാസിനെ വിവരമറിയിക്കുകയായിരുന്നു. അബ്ബാസ് എത്തി പാമ്പിനെ പിടികൂടി. രണ്ടുമീറ്റര്‍ നീളമുണ്ടായിരുന്നു മൂര്‍ഖന്.
Post a Comment