0

 സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്. പവന് 240 രൂപ വര്‍ധിച്ച് 23,240 രൂപയായി. ഇത് സര്‍വകാല റെക്കോഡാണ്. ഗ്രാമിന് 30 രൂപയാണ് ഒറ്റയടിക്ക് ഉയര്‍ന്നത്. ഇതോടെ വില 2905 രൂപയായി.
കഴിഞ്ഞ ശനിയാഴ്ചയാണ് പവന്‍വില ചരിത്രത്തില്‍ ആദ്യമായി 23,000 രൂപ ഭേദിച്ചത്. അന്ന് 23,080 രൂപയായിരുന്നു വില. പിന്നീടുള്ള നാല് ദിനങ്ങളില്‍ വില ആ നിലവാരത്തില്‍ മാറ്റമില്ലാതെ തുടര്‍ന്നു. വ്യാഴാഴ്ച 23,000 രൂപയിലേക്ക് താഴ്ന്നു. വെള്ളിയാഴ്ചയും ആ നിലവാരത്തില്‍ തുടര്‍ന്നു. ആ നിലയില്‍ നിന്നാണ് ഇന്ന് 240 രൂപ വര്‍ധിച്ചത്.
അന്താരാഷ്ട്ര വിപണിയുടെ ചുവടുപിടിച്ചാണ് ഇവിടെയും വില കുതിച്ചുയര്‍ന്നത്. അന്താരാഷ്ട്ര വിപണിയില്‍ ട്രോയ് ഔണ്‍സിന് (31.1 ഗ്രാം) 36.30 ഡോളറിന്റെ വന്‍വര്‍ധനവാണ് ഉണ്ടായത്. ഇതോടെ വില 1,691.60 ഡോളറിലെത്തി.
വിവാഹസീസണ്‍ ആയതിനാല്‍ കേരളത്തില്‍ സ്വര്‍ണത്തിന് ആവശ്യകത ഉയര്‍ന്നിട്ടുണ്ട്.

Post a Comment

 
Top