0

നിലമ്പൂര്‍: ആഢ്യന്‍പാറ ജലവിനോദ കേന്ദ്രത്തില്‍ സുരക്ഷാക്രമീകരണങ്ങള്‍ ശക്തമാക്കുമെന്ന് മന്ത്രി എ.പി.അനില്‍കുമാര്‍ പറഞ്ഞു. വെള്ളത്തില്‍ ഒരു യുവാവിനെക്കൂടി കാണാതായ സാഹചര്യത്തില്‍ ഒരു ലൈഫ് ഗാര്‍ഡിനെക്കൂടി നിയമിക്കുമെന്ന് മന്ത്രി പറഞ്ഞു. സുരക്ഷാക്രമീകരണങ്ങള്‍ ശക്തമാക്കേണ്ടത് സംബന്ധിച്ച് ടൂറിസംമന്ത്രി എന്ന നിലയില്‍ സര്‍ക്കാരിലേക്ക് പദ്ധതി സമര്‍പ്പിക്കുമെന്നും മന്ത്രി അറിയിച്ചു.
പുഴയിലേക്ക്‌സഞ്ചാരികളിറങ്ങാതിരിക്കാനുള്ള ക്രമീകരണങ്ങള്‍ ചെയ്യും. ആഢ്യന്‍പാറയിലെ ടൂറിസം പദ്ധതിക്ക് ടൂറിസം വകുപ്പ് 50 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്.
സിഡ്‌കോയുടെ കീഴില്‍ പ്രവൃത്തികള്‍ ഉടന്‍ തുടങ്ങും. പുഴയിലേക്ക് സ്റ്റെപ്, ഹാന്‍ഡ്‌റെയില്‍, പാര്‍ക്കിങ് ഏരിയ, കെട്ടിടം പുതുക്കി നിര്‍മ്മിക്കുക, മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കുക, കുടിവെള്ളപദ്ധതി, എക്കോ ഷോപ്പ് എന്നിവയാണ് പദ്ധതിയിലുണ്ടാവുക

Post a Comment

 
Top