0
പെരിന്തല്‍മണ്ണ: ചെര്‍പ്പുളശേരിക്കടുത്തു കാറല്‍മണ്ണയില്‍ നിര്‍ത്തിയിട്ട ബസില്‍ ജീപ്പിടിച്ചു പരുക്കേറ്റവരുമായി പോയ ആംബുലന്‍സ്‌ മറിഞ്ഞു യുവതി മരിച്ചു. ഭര്‍ത്താവും മകനുമുള്‍പ്പെടെ കുടുംബത്തിലെ ആറു പേര്‍ക്കു പരുക്കേറ്റു. വഴിക്കടവ്‌ പൊട്ടേങ്ങര ഫൈസലിന്റെ ഭാര്യ സലീന (27) ആണു മരിച്ചത്‌. ഇന്നലെ രാവിലെ എട്ടോടെയാണു കാറല്‍മണ്ണയില്‍ വച്ചു ജീപ്പ്‌ ബസിലിടിച്ചത്‌. ഇവിടെ നിന്നു പരുക്കേറ്റവരുമായി പോകുന്നതിനിടെ തൂത സ്‌കൂള്‍പടിയില്‍വച്ചാണു ടയര്‍പൊട്ടിയതിനെ തുടര്‍ന്ന്‌ ആംബുലന്‍സ്‌ മറിഞ്ഞത്‌. ഫൈസലിന്റെ സഹോദരിയുടെ ഗൃഹപ്രവേശനത്തിനായി ആലത്തിയൂരിലേക്കു പോകുംവഴിയായിരുന്നു അപകടം. കൂടെയുണ്ടായിരുന്ന ഫൈസല്‍ (36), മകന്‍ ആദില്‍റഹീം (എട്ട്‌), കക്കോടന്‍ ഇബ്രാഹിം (36), ഭാര്യ ഹസീന (26), മക്കളായ ജാവേദ്‌ (നാല്‌) അഫ്‌ല (രണ്ടര) എന്നിവര്‍ക്കാണു പരുക്ക്‌. ഇവരെ പെരിന്തല്‍മണ്ണ മൗലാനാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സലീനയുടെ മറ്റുമക്കള്‍: സാനിഷ്‌ മുഹമ്മദ്‌, അന്‍ഷിദ്‌.

Post a Comment

 
Top