
ചര്‍ച്ചകള്‍ കൂടുതലായി നടക്കുന്നത് ജനാധിപത്യത്തിന്റെ ശുഭലക്ഷണമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ചര്‍ച്ചകള്‍ കൂടുതലായി നടന്നാലേ ജനാധിപത്യം ശക്തിപ്പെടുകയുള്ളൂ. ജനാധിപത്യം നഷ്ടപ്പെട്ടാല്‍ രാഷ്ട്രത്തിന്റെ തകര്‍ച്ചയാണ് ഫലം. മറ്റൊരു സ്ഥലത്തുമില്ലാത്ത വിധത്തിലുള്ള മാധ്യമ സ്വാതന്ത്ര്യം കേരളത്തിന്റെ ഭാഗ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
നവീകരിച്ച കെട്ടിടത്തിലെ പുതിയ പ്രസ്‌കോണ്‍ഫറന്‍സ് ഹാള്‍ വ്യവസായ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു. മീഡിയ സ്റ്റഡി റൂം വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. കെ.യു.ഡബ്ല്യു.ജെ ജില്ലാ കമ്മിറ്റി ഓഫീസ് മന്ത്രി കെ.സി. ജോസഫ് ഉദ്ഘാടനം ചെയ്തു. വികസന മുന്നേറ്റത്തില്‍ മാധ്യമങ്ങള്‍ക്ക് വലിയ പങ്കാണ് വഹിക്കാനുള്ളതെന്ന് മന്ത്രി ജോസഫ് പറഞ്ഞു. കെട്ടിടം രൂപകല്‍പനചെയ്ത സി. വിജയകുമാറിനും പ്രകാശനും ഉള്ള ഉപഹാരം വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുറബ്ബ് വിതരണം ചെയ്തു.
ചടങ്ങില്‍ പ്രസ്‌ക്ലബ്ബ് പ്രസിഡന്റ് സി.നാരായണന്‍ അധ്യക്ഷത വഹിച്ചു. പി.ശ്രീരാമകൃഷ്ണന്‍ എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സുഹ്‌റ മമ്പാട്, മലപ്പുറം നഗരസഭാ ചെയര്‍മാന്‍ കെ.പി മുഹമ്മദ് മുസ്തഫ, ജില്ലാ കളക്ടര്‍ എം.സി മോഹന്‍ദാസ്, ജില്ലാ പോലീസ് ചീഫ് കെ.സേതുരാമന്‍, കെ.യു.ഡബ്ല്യു.ജെ സംസ്ഥാന സെക്രട്ടറി മനോഹരന്‍ മോറായി,
പി.ആര്‍.ഡി ഡെപ്യൂട്ടി ഡയറക്ടര്‍ പി. വിനോദ്, എ.ഡി.എം എം.കെ ആന്റണി, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സുലഭ കുമാരി, ഡി.സി.സി പ്രസിഡന്റ് ഇ.മുഹമ്മദ് കുഞ്ഞി, നഗരസഭ പ്രതിപക്ഷ നേതാവ് പാലോളി കുഞ്ഞിമുഹമ്മദ്, പ്രസ് ക്ലബ്ബ് സെക്രട്ടറി റഷീദ് ആനപ്പുറം തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
Post a Comment